ഹിമാചലില്‍ മേഘവിസ്ഫോടനം; കനത്ത മഴയും മണ്ണിടിച്ചിലും; വിനോദ സഞ്ചാരികളടക്കം ഇരുനൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മണ്ഡി: ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘ വിസ്ഫോടനം.

മണ്ഡിയില്‍ കനത്ത മഴയും ഉരുള്‍പ്പൊട്ടലുമുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചണ്ഡിഗഡ്-മണാലി റോഡില്‍ മണ്ണിടിച്ചിലുണ്ടായി. റോഡില്‍ കല്ലും മണ്ണും വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.

ഇതേത്തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.