video
play-sharp-fill

ഷുക്കൂർ വധക്കേസ്; സി പി എം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജിനെതിരായ മൂന്നാമത്തെ കൊലക്കേസ്

ഷുക്കൂർ വധക്കേസ്; സി പി എം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജിനെതിരായ മൂന്നാമത്തെ കൊലക്കേസ്

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസാണിത്. 1994-ൽ ആർഎസ്എസ് കൂത്തുപറ താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ് ഒന്ന്. ആർഎസ്എസ് ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂർ മനോജ് വധക്കേസ് മറ്റൊന്ന്. പി. ജയരാജൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്.

ഇതുകൂടാതെ നിരവധി കൊലപാതകക്കേസുകളിൽ ജയരാജൻ ആരോപണത്തിന്റെ നിഴലിലായിരുന്നെങ്കിലും കേസുകൾ ചാർജ് ചെയ്യപ്പെട്ടിരുന്നില്ല.കേരളം ഏറെ ചർച്ച ചെയ്ത ഷുക്കൂർ വധക്കേസിൽ സിബിഐ നടത്തിയ പഴുതടച്ച അന്വേഷണമാണ് ജയരാജനെ കുടുക്കിയത്. സമാനതകളില്ലാത്ത കൊലപാതകമായിരുന്നു ഷുക്കൂറിന്റേത്. സംശയത്തിന്റെ പേരിൽ ജയരാജന്റെ നിർദ്ദേശപ്രകാരം നടന്ന കൊലപാതകമായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group