video
play-sharp-fill

Saturday, May 24, 2025
HomeMainകേന്ദ്ര സർക്കാർ വിരുദ്ധ സമരം,വടകര പോസ്റ്റ് ഓഫീസ് തകർത്തു; കോടതി പിഴ വിധിച്ചിട്ടും അടക്കാതെ മുങ്ങി...

കേന്ദ്ര സർക്കാർ വിരുദ്ധ സമരം,വടകര പോസ്റ്റ് ഓഫീസ് തകർത്തു; കോടതി പിഴ വിധിച്ചിട്ടും അടക്കാതെ മുങ്ങി നടന്നു; ഒടുവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്; ഗത്യന്തരമില്ലാതെ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നേതാക്കള്‍ പിഴയടച്ചത് മൂന്ന് ലക്ഷത്തിലധികം!

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടയുളള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിഴ അടച്ചു. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നൽഹിയ ഹർജിയിൽ 10 വർഷം മുമ്പ് വന്ന വിധിയിലാണ്, ഇത്രകാലം വൈകിച്ചതിന്റെ പലിശയും അധിക ചെലവും ചേർത്ത് 3,81,000 രൂപ അടച്ചത്. പണം തികയാഞ്ഞതുകൊണ്ട് 40,000 രൂപ ഇന്ന് അടയ്ക്കാമെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്.

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതാവായിരിക്കെ കേന്ദ്ര സർക്കാർ വിരുദ്ധ സമരത്തിന്റെ ഭാഗമായി വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തി. കമ്പ്യൂട്ടർ തകർത്തു പോസ്റ്റ് ഓഫീസിലെ കിയോസ്ക് നശിപ്പിച്ചു, മറ്റു നാശനഷ്ടങ്ങൾ വരുത്തി എന്നിങ്ങനെ ആരോപിച്ചായിരുന്നു കേസ്. അന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന റിയാസ് ഒന്നാം പ്രതിയായി 12 പേർക്കെതിരേയായിരുന്നു കേസ്. വടകര സബ്കോടതി ശിക്ഷവിധിച്ചു. ഇതിനെതിരേ ജില്ലാ കോടതിയിൽ അപ്പീൽ പോയെങ്കിലും ശിക്ഷ ശരിവെച്ചു. അപ്പീൽ വൈകിയതിനാൽ ഹൈക്കോടതി അപ്പീൽ സ്വീകരിച്ചില്ല. തുടർന്ന് വർഷങ്ങളായി പിഴത്തുക അടയ്ക്കാതെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിഞ്ഞുനടക്കുകയായിരുന്നു. പോസ്റ്റൽ വകുപ്പിന്റെ അഭിഭാഷകൻ അഡ്വ. എം. രാജേഷ് കുമാർ, വിധി നടപ്പാക്കൽ അപേക്ഷ നൽകിയതിനെ തുടർന്ന് മന്ത്രിക്കെതിരേ അറസ്റ്റ് വാറണ്ട് വന്നു. തുടർന്നാണ് പിഴത്തുക കെട്ടിവെച്ചത്.

ഡിവൈഎഫ്ഐ സമരത്തിന്റെ ഭാഗമായി 2011 ജനുവരി 19 ന് വടകര ഹെഡ് പോസ്റ്റ് ഓഫിസ് ഉപകരണങ്ങളും മറ്റും തല്ലിത്തകർത്ത കേസിലാണ് നഷ്ടപരിഹാരം നല്കാൻ കോടതി വിധിയായത്. പെട്രോളിയം വില വര്ധനയുമായി ബന്ധപെട്ടു ഡിവൈഎഫ്ഐ നടത്തിയ അക്രമത്തിൽ ജനാല ചില്ലുകൾ, എച് സി എൽ കിയോസ് മിഷീൻ ബോർഡുകൾ,ടെലിഫോൺ, ജനാല ഗ്ലാസുകൾ മുതലായവ തകർന്നിരുന്നു ഇതിനെ തുടർന്ന് കോടതി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments