video
play-sharp-fill

ലക്ഷ്യം വിദ്യാര്‍ഥികളും സഞ്ചാരികളും; എംഡിഎംഎ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍; 1.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു

ലക്ഷ്യം വിദ്യാര്‍ഥികളും സഞ്ചാരികളും; എംഡിഎംഎ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍; 1.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു

Spread the love

സ്വന്തം ലേഖിക

കൊച്ചി: മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാവിനെ മട്ടാഞ്ചേരി പൊലീസ് പിടികൂടി.

ഫോര്‍ട്ടുകൊച്ചി ഈരവേലി ഹൗസ് മിഷേല്‍ പി.ജെ (28) ആണ് പിടിയിലായത്.
ഇയാളില്‍ നിന്ന് 1.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കൊച്ചിന്‍ കോളേജ് പരിസരത്തു വെച്ചാണ് മിഷേല്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമ കൊച്ചിയിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെയും, യുവാക്കളെയും, ടൂറിസ്റ്റുകളെയും ലക്ഷ്യം വെച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍ മനോജിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍, എസ്. ഐ ജഗതികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എഡ്വിന്‍ റോസ്, സിവില്‍ പൊലീസ് ഓഫിസര്‍ ബേബിലാല്‍, മനു, പ്രിന്‍സണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.