
സ്വന്തം ലേഖിക
തിരുവനന്തപുരം: മഴക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വീണ്ടും കൂടി.
ഇന്നലെ 79 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്ത് വ്യാപകമായി പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേര്‍ക്കാണ് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളുടെ മരണവും സ്ഥിരീകരിച്ചു. 11,123 പേരാണ് ഇന്നലെ പനി ബാധിച്ചു ചികിത്സ തേടിയത്.
43 പേരില്‍ ചിക്കൻപോക്സ്, 17 പേരില്‍ മഞ്ഞപ്പിത്തം, 2 പേര്‍ക്ക് മലേറിയ എന്നിവ സ്ഥിരീകരിച്ചു. കുട്ടികളില്‍ ബാധിക്കുന്ന മുണ്ടിനീര് ഒരാള്‍ക്ക് സ്ഥിരീകരിച്ചു.
അതേസമയം പത്തനംതിട്ടയില്‍ ഒരു വയസ്സുകാരി പനി ബാധിച്ചു മരിച്ച സംഭവത്തില്‍ തുടര്‍ പരിശോധനക്ക് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാകും ഏത് തരം പനിയാണ് കുട്ടിക്ക് ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരിക.
കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആങ്ങമൂഴി സ്വദേശികളായ സുമേഷ് – വിഷ്ണു പ്രിയ ദമ്ബതികളുടെ മകള്‍ അഹല്യയാണ് ഇന്നലെ രാത്രി മരിച്ചത്. രണ്ട് മാസത്തിനിടെ ജില്ലയിലുണ്ടായ മൂന്നാമത്തെ പനി മരണമാണിത്.







