Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: റെയില്‍വേ പുതിയതായി പുറത്തിറക്കുന്ന എസി വന്ദേമെട്രോ ട്രെയിൻ കേരളത്തിനും ലഭിക്കുമെന്ന് ഉറപ്പായി.

കേരളത്തില്‍ സര്‍വീസ് ആരംഭിക്കേണ്ട റൂട്ടുകള്‍ സംബന്ധിച്ച്‌ റെയില്‍വേ ബോര്‍ഡ് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോട്ടയം, എറണാകുളം-കോയമ്ബത്തൂര്‍, മധുര-ഗുരുവായൂര്‍, തിരുവനന്തപുരം-എറണാകുളം, കൊല്ലം-തിരുനെല്‍വേലി, കൊല്ലം-തൃശൂര്‍, മംഗളൂരു-കോഴിക്കോട്, നിലമ്പൂര്‍-മേട്ടുപ്പാളയം എന്നീ റൂട്ടുകളിലാണു കേരളത്തില്‍ വന്ദേമെട്രോ ട്രെയിനുകള്‍ക്കു സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ നിലമ്പൂര്‍ പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാകാനുണ്ട്.
ഇതില്‍ കോട്ടയം-പാലക്കാട് റൂട്ടിനാണ് പ്രഥമ പരിഗണന.

കോയമ്പത്തൂരിലേക്ക് നീട്ടണമെന്നും ശുപാര്‍ശയുണ്ട്. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശയനുസരിച്ചാണു ബോര്‍ഡ് തീരുമാനമെടുക്കുക.

പൂര്‍ണമായും ശീതീകരിച്ച 12 കോച്ചുകളാണു വന്ദേമെട്രോയിലുണ്ടാകുക. 130 കിലോമീറ്റര്‍ വേഗമുണ്ടാകും. വന്ദേഭാരത് മാതൃകയില്‍ വീതിയേറിയ ജനാലകള്‍, ഓട്ടമാറ്റിക് ഡോര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

ആദ്യ വന്ദേമെട്രോ റേക്ക് ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി നവംബര്‍ അവസാനം പുറത്തിറക്കും.
5 വീതം വന്ദേമെട്രോ ട്രെയിനുകളാണു ഓരോ സോണിനോടും ശുപാര്‍ശ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 200 കിലോമീറ്റര്‍ ദൂരപരിധി പറയുന്നുണ്ടെങ്കിലും ഇളവുണ്ടാകും. പാസഞ്ചര്‍ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോയ്ക്കുണ്ടാവില്ല.