play-sharp-fill
കോട്ടയത്ത് വ്യാപാരസ്ഥാപനത്തിനു നേരെയുള്ള സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ആവർത്തിക്കുന്നു; കടുവക്കളത്ത് ചായ ചോദിച്ചെത്തിയ മൂന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു; പ്രതിഷേധവുമായി മൂലവട്ടം വ്യാപാരി വ്യാവസായി ഏകോപന സമിതി

കോട്ടയത്ത് വ്യാപാരസ്ഥാപനത്തിനു നേരെയുള്ള സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ആവർത്തിക്കുന്നു; കടുവക്കളത്ത് ചായ ചോദിച്ചെത്തിയ മൂന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു; പ്രതിഷേധവുമായി മൂലവട്ടം വ്യാപാരി വ്യാവസായി ഏകോപന സമിതി

സ്വന്തം ലേഖകൻ

കോട്ടയം: കടുവക്കളം കവലയിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ബോസ് ടീ ഷോപ്പ് എന്നീ വ്യാപാരസ്ഥാപനങ്ങളിൽ ഇന്ന് പുലർച്ചെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ചായ ചോദിച്ചെത്തിയ മൂന്ന് യുവാക്കളാണ് അക്രമം നടത്തിയത്.

കടകൾ തുറന്നു വരുന്നതിനാൽ ചായയില്ല എന്ന് പറഞ്ഞതിനാൽ മരിയ ഹോട്ടലിലെ അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിക്കുകയും തുടർന്ന് ബോഷ് ടീ ഷോപ്പിലേക്ക് എത്തുകയും അവിടെ കുറച്ചു ദിവസങ്ങളായി പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് പ്രകോപിതരായവർ ജീവനക്കാരനെ മർദ്ദിക്കുകയും അദ്ദേഹത്തിന്റെ വൈകല്യമുള്ള സഹോദരിയെ ആക്രമിക്കുകയും അവരുടെ വീടിനുള്ളിലേക്ക് കടന്നു ബഹളമുണ്ടാക്കുകയും സാധനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തതായും പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മൂലവട്ടം യൂണിറ്റ് പ്രതിഷേധ യോഗം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ജിമ്മി മാത്യു അധ്യക്ഷനായ യോഗത്തിൽ രാധാകൃഷ്ണൻ, ഷിബു മൂലേടം, ഹരിദാസ്, രാജേഷ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

പൂവൻതുരുത്ത് കടുവാക്കുളം മേഖലകളിൽ മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും അനിയന്ത്രിതമായ ഉപയോഗവും വ്യാപാരവും നടക്കുന്നതും വ്യാപാരികളുടെ സ്ഥാപനങ്ങൾ ആക്രമിക്കുന്നതും തുടർച്ചയായി നടക്കുന്നതിനാൽ ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് പോലീസ് അധികാരികളുടെ പട്രോളിംഗ് ശക്തമാക്കണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.

അന്യസംസ്ഥാന തൊഴിലാളികളും ഏറ്റവും കൂടുതൽ തിങ്ങി പാർക്കുന്ന സ്ഥലം കൂടിയാണിത് വ്യാപകമായി ലഹരി ഉപയോഗങ്ങൾ നടക്കുന്നു എക്സൈസ് സംഘം പ്രത്യേക പരിശോധന നടത്തണമെന്നും അക്രമകളെ എത്രയും വേഗം പിടികൂടി കൃത്യമായ ശിക്ഷ ലഭിക്കാൻ അധികാരികളുടെ ഇടപെടൽ ഉണ്ടാകണമെന്നും ഇല്ലായെങ്കിൽ തുടർ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും
യോഗം അഭിപ്രായപ്പെട്ടു