അഴിമതികളിൽ മുങ്ങികുളിച്ച തോമസ് ചാണ്ടിയ്ക്കു വേണ്ടി പത്തനംതിട്ട ചോദിച്ച എൻ സിപി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: തോമസ് ചാണ്ടിക്ക് വേണ്ടി പത്തനംതിട്ട സീറ്റ് ചോദിച്ച് എൻസിപി. പാർട്ടി നേതൃത്വം സിപിഎമ്മുമായി ചർച്ച നടത്തി. പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി പി പീതാബരൻ മാസ്റ്ററും മന്ത്രി എ കെ ശശീന്ദ്രനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഇടുമുന്നണി കൺവീനർ എ വിജയരാഘവനേയും കണ്ട് ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

ഇടുതുമുന്നണിക്ക് കത്തും നൽകി.പത്തനംതിട്ട സീറ്റിൽ കണ്ണുവച്ചാണ് തോമസ് ചാണ്ടിയുടെ നീക്കങ്ങൾ. മന്ത്രിസ്ഥാനത്തുനിന്ന് പുറത്തായ സാഹചര്യത്തിൽ കേന്ദ്രത്തിൽ ഒരു കൈ നോക്കുകയാണ് ഉദ്ദേശം. പത്തനംതിട്ടയിലെ ക്രൈസ്തവ വോട്ടുകൾ ഇടുത്തേക്ക് അടുപ്പിക്കാൻ തോമസ് ചാണ്ടിക്ക് ആകുമെന്നാണ് എൻസിപിയുടെ അവകാശവാദം. മാർതോമാ സഭയുടെ പിന്തുണയും ഇവർ ഉറപ്പുപറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകരം മഹാരാഷ്ട്രയിൽ സിപിഎമ്മിന് വിജയസാധ്യതയുള്ള ഒരു സീറ്റ് വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. സിപിഎം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. തൂക്ക് പാർലമെൻറ് അടക്കമുള്ള സാഹചര്യം വന്നാൽ വലിയ സാധ്യതകളുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിൻറെയും പ്രതീക്ഷ.