video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeCrimeപൂട്ടും വാതിലും തകര്‍ത്ത് മോഷണം; വൈക്കത്ത് കിഫ്ബിയുടേതടക്കം മൂന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയ കള്ളന്...

പൂട്ടും വാതിലും തകര്‍ത്ത് മോഷണം; വൈക്കത്ത് കിഫ്ബിയുടേതടക്കം മൂന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയ കള്ളന് ആകെ കിട്ടിയത് 230 രൂപ…!

Spread the love

സ്വന്തം ലേഖിക

കോട്ടയം: വൈക്കത്തിനടത്ത് മറവന്തുരത്തില്‍ മൂന്ന് സര്‍ക്കാര്‍ ഓഫിസുകളില്‍ മോഷണം.

മൂന്ന് സ്ഥാപനങ്ങളുടെയും പൂട്ടും വാതിലും തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. മൂന്നിടത്തും കാര്യമായി പണമൊന്നും സൂക്ഷിക്കാതിരുന്നതിനാല്‍ ആകെ ഇരുന്നൂറ്റി മുപ്പത് രൂപ മാത്രമാണ് കളളന്‍ കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഫ്ബി പദ്ധതിയുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ഓഫിസ്, കുലശേഖരമംഗലം സ്മാര്‍ട് വില്ലേജ് ഓഫിസ് പിന്നെ സമീപത്തുളള മറവന്തുരുത്ത് മൃഗാശുപത്രി. ഈ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ രാത്രി കളളന്‍ കയറിയത്. വില്ലേജ് ഓഫിസിന്‍റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് കളളന്‍ അകത്തു കടന്നത്.

കിഫ്ബി ഓഫിസിന്‍റെ വാതില്‍ തകര്‍ത്തും. മേശയും അലമാരയുമെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. ഇരു ഓഫിസുകളില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല. ഫയലുകളും പോയിട്ടില്ല എന്നാണ് പ്രാഥമിക അനുമാനം.

സമീപത്തുളള മൃഗാശുപത്രിയുടെയും വാതില്‍ തകര്‍ത്താണ് കളളന്‍ കയറിയത്. ഇവിടെ മേശവലിപ്പിലുണ്ടായിരുന്ന 230 രൂപ കളളന്‍ കൊണ്ടുപോയി. മറ്റൊന്നും നഷ്ടപ്പെട്ടതായി വിവരമില്ല.

ശ്വാനസേനയും, ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൂന്നിടത്തും കയറിയത് ഒരു കളളന്‍ തന്നെയെന്ന അനുമാനത്തിലാണ് പൊലീസ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments