video
play-sharp-fill

കാമുകിയുടെ പീഡനം സഹിക്ക വയ്യ ;  ഫെയ്സ്ബുക്ക് ലൈവിലെത്തി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു ..!! പ്രമുഖ ഹാസ്യ നടൻ ആശുപത്രിയിൽ

കാമുകിയുടെ പീഡനം സഹിക്ക വയ്യ ; ഫെയ്സ്ബുക്ക് ലൈവിലെത്തി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു ..!! പ്രമുഖ ഹാസ്യ നടൻ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

മുംബൈ : ഹാസ്യ നടൻ തീർത്ഥാനന്ദ റാവു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ എത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് സ്ഥലത്ത് എത്തി തീർത്ഥാനന്ദിന്റെ ജീവൻ രക്ഷിച്ചു. താരം ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് താരം. കപിൽ ശർമ്മ ഷോയിലെ ഹാസ്യ താരമാണ് തീർത്ഥാനന്ദ.

തനിക്ക് ഇനി ജീവിക്കാൻ താത്പര്യമില്ലെന്ന് തീർത്ഥാനന്ദ് ആജ്തക്കിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കൃത്യ സമയത്ത് പോലീസ് വന്നിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ സംസാരിക്കാൻ പോലും ഞാനുണ്ടാകില്ല. കാമുകിയെ വിവരം അറിയിച്ച് പോലീസ് വിളിച്ചപ്പോൾ അവൻ മരിക്കട്ടെ എന്നാണ് മറുപടി ലഭിച്ചതെന്നും നടൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി കാരണം ഞാൻ എന്റെ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്നു. ഏകദേശം 10 മുതൽ 12 ദിവസമായി ഞാൻ വീടിന് പുറത്തുള്ള ഫുട്പാത്തിലാണ് ചെലവഴിക്കാറുള്ളത്. എനിക്കെതിരെ കള്ളക്കേസുകൾ ചുമത്തി. കേസ് പിൻവലിച്ച് എന്നെ ഒഴിവാക്കണമെന്ന് ഞാൻ അവളോട് നിരന്തരം പറഞ്ഞിരുന്നെങ്കിലും അവൾ സമ്മതിക്കുന്നില്ല. എന്റെ വീടിന്റെ വിഹിതം അവൾക്ക് നൽകണമെന്ന് അവൾ ആവശ്യപ്പെടുകയും എന്നിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു.

ഈയിടെയായി ഒരു ലക്ഷത്തോളം വിലയുള്ള ഫോൺ വാങ്ങി കൊടുത്തെങ്കിലും ബന്ധത്തിൽ നിന്നും വേർപിരിയാനോ കേസ് പിൻവലിക്കാനോ യുവതി തയ്യാറായില്ല. കഴിഞ്ഞ ദിവസമാണ് തീർത്ഥാനന്ദ റാവു മീരാ റോഡിലെ ഫ്‌ലാറ്റിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്.

തീർഥാനന്ദ് ഫേസ്ബുക്കിൽ ലൈവിൽ വന്ന് വിഷം കഴിക്കുകയായിരുന്നു. കൂടാതെ താൻ ലൈവ്-ഇൻ ബന്ധത്തിലായിരുന്ന ഒരു സ്ത്രീയെ കുറ്റപ്പെടുത്തുകയും ചെയ്തു. പണത്തിനായി യുവതി തന്നെ സമ്മർദ്ദത്തിലാക്കിയെന്നും നടനെതിരെ കള്ളക്കേസുകൾ നൽകിയെന്നും തീർത്ഥാനന്ദ് പറയുന്നു.