
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ടം; മുന്‍കൂര്‍ ജാമ്യമില്ല; എസ്‌എഫ്‌ഐ നേതാവിന്റെ അറസ്റ്റ് വൈകിപ്പിച്ച് പോലീസ്; ഒത്തുകളിയെന്ന് ആരോപണം…..!
സ്വന്തം ലേഖിക
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജില്‍ എസ്‌എഫ്‌ഐ നടത്തിയ ആള്‍മാറാട്ടകേസില്‍ പൊലീസ് ഒത്തുകളി തുടരുന്നു.
കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എസ്‌എഫ്‌ഐ നേതാവിനെ പിൻവാതില്‍ വഴി കൗണ്‍സിലറാക്കിയ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തട്ടിപ്പ് വൻ വിവാദമായിരുന്നു. പ്രായപരിധി കഴിഞ്ഞ എസ്‌എഫ്‌ഐ നേതാവ് എ വിശാഖിനെ കൗണ്‍സിലറാക്കാനായിരുന്നു അസാധാരണമായ കള്ളക്കളി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ വിശാഖിനും പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവിനുമെതിരെ പോലീസ് കേസെടുത്തിട്ട് രണ്ടര ആഴ്ച കഴിഞ്ഞു. എന്നാല്‍ കേസിലെ മുഖ്യപ്രതിയും എസ്‌എഫ്‌ഐ നേതാവുമായ വിശാഖിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
അതിനിടെ അന്വേഷണത്തിലെ മെല്ലെപ്പോക്ക് മുതലെടുത്ത് ഒന്നാം പ്രതിയും മുൻ പ്രിൻസിലുമായി ജി ജെ ഷൈജു അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നേടുകയും ചെയ്തു. ആള്‍മാറാട്ടം, വഞ്ചന, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടും പൊലീസ് അനാസ്ഥ തുടരുകയാണ്.
കെഎസ്‍യുവിന്റെ പരാതിയില്‍ കേസെടുക്കാൻ വിസമ്മതിച്ച പൊലീസ് പിന്നീട് കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസെടുത്തത്. രജിസ്ട്രാറുടെ മൊഴിയെടുത്ത പൊലീസ് പ്രതികളെ ചോദ്യം ചെയ്യാൻ പോലും തയ്യാറായിട്ടില്ല.