കനത്ത മഴ; കോട്ടയം പൊൻപള്ളിക്ക് സമീപം മരം കടപുഴകി വീണ് വീട് തകർന്നു; ആളപായമില്ല

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കനത്ത മഴയും, അതിശക്തമായ കാറ്റും മൂലം കോട്ടയത്ത് മരം കടപുഴകി വീണ് വീട് തകർന്നു. കോട്ടയം വിജയപുരം പഞ്ചായത്ത് പൊൻപള്ളി ഭാഗത്ത് 17ാം വാർഡിൽ പള്ളിക്കുന്നിൽ കുഞ്ഞുമോന്റ വീടിനെ മുകളിലേക്കാണ് കൂറ്റൻ പന കടപുഴകി വീണത്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞുമോനും, ഭാര്യയും ഈ സമയം വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് പൂർണ്ണമായി തകർന്നു.