
മഹാരാജാസ് കോളേജ് വ്യാജരേഖ കേസ്: പ്രതി വിദ്യ യുവ എഴുത്തുകാരില്‍ പ്രധാനി; സജീവ എസ്‌എഫ്‌ഐ പ്രവര്‍ത്തക
സ്വന്തം ലേഖിക
കാസര്‍കോട്: മഹാരാജാസ് കോളേജ് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതയായ കെ വിദ്യ, യുവ എഴുത്തുകാരി എന്ന നിലയില്‍ സാംസ്കാരിക രംഗത്ത് പേരെടുത്ത വ്യക്തി.
യുവ കഥാകാരിയായ വിദ്യ, തന്റെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ വിദ്യയുടെ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ല്‍ കൊവിഡ് കാലത്ത് പ്രമുഖ ഇടത് സഹയാത്രികനും കാലടി സര്‍വകലാശാലയിലെ അധ്യാപകനുമായ സുനില്‍ പി ഇളയിടമാണ് വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത്. 2021 മെയ് അഞ്ചിനായിരുന്നു വിരലിലെണ്ണാവുന്നവര്‍ മാത്രം പങ്കെടുത്ത പുസ്തക പ്രകാശനം നടന്നത്.
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ വിദ്യ കെ പയ്യന്നൂര്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഇവര്‍ മഹാരാജാസ് കോളേജില്‍ എത്തിയത്.
സജീവ എസ്‌എഫ്‌ഐ പ്രവര്‍ത്തകയായ വിദ്യ പയ്യന്നൂര്‍ കോളേജിലും മഹാരാജാസ് കോളേജിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു. മഹാരാജാസ് കോളേജിലെ പഠന കാലത്താണ് വിദ്യ, പിഎം ആര്‍ഷോയെ പരിചയപ്പെട്ടത്. ഇവര്‍ അടുത്ത സുഹൃത്തുക്കളുമാണ്.