ശാരീരിക അസ്വസ്ഥത; വിയ്യൂർ സബ് ജയിലില്‍ കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു

Spread the love

സ്വന്തം ലേഖകൻ
തൃശ്ശൂർ: വിയ്യൂർ സബ് ജയിലില്‍ കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തൃശൂര്‍ ചെറുതുരുത്തി കോഴിമാംപറമ്പ് സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 12 മണിയോടെ ഷിയാദിന് ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു.

video
play-sharp-fill

തുടർന്ന് ജയിലധികൃതർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതലാണ് ഷിയാദ് റിമാന്‍റിലായത്.

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ സുബ്രഹ്മണ്യൻ എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷിയാദ്. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷിയാദിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group