play-sharp-fill
സിദ്ദിഖ് കൊലപാതക കേസ്;  താന്‍ ആരേയും കൊന്നിട്ടില്ലെന്നും കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും ഫര്‍ഹാന;  വിശ്വസിക്കാതെ പോലീസ്; കേസിലെ പ്രതികളായ ആഷിഖിനും ഷിബിലിക്കുമൊപ്പമിരുത്തി ചോദ്യംചെയ്യും

സിദ്ദിഖ് കൊലപാതക കേസ്; താന്‍ ആരേയും കൊന്നിട്ടില്ലെന്നും കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും ഫര്‍ഹാന; വിശ്വസിക്കാതെ പോലീസ്; കേസിലെ പ്രതികളായ ആഷിഖിനും ഷിബിലിക്കുമൊപ്പമിരുത്തി ചോദ്യംചെയ്യും

സ്വന്തം ലേഖകൻ

മലപ്പുറം: തിരൂര്‍ മേച്ചേരിവീട്ടില്‍ സിദ്ദിഖ് കൊലപാതക കേസില്‍ താന്‍ ആരേയും കൊന്നിട്ടില്ലെന്നും കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും എല്ലാം ഷിബിലിയാണ് ചെയ്തതെന്നും ഫര്‍ഹാന. മൂന്ന് പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാന്‍ പോലീസ്.

കൊലപാതക സമയത്ത് ഫര്‍ഹാന ഉണ്ടായിരുന്നതും മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുമ്പോള്‍ കാറില്‍ എടുത്തുവെക്കാന്‍ സഹായിച്ചതും തെളിവ് നശിപ്പിക്കാൻ ഫര്‍ഹാന കൂട്ടുനിന്നതും ചൂണ്ടിക്കാട്ടിയാണ് പോലീസ് ഈ വാദം വിശ്വസിക്കാന്‍ തയ്യാറാകാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം തിരൂര്‍ കോടതി മൂന്ന് ദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍വിട്ട മുഹമ്മദ് ആഷിഖിനേയും നേരത്തേ കസ്റ്റഡിയില്‍ ലഭിച്ച ഷിബിലി, ഫര്‍ഹാന എന്നിവരേയും വെള്ളിയാഴ്ച ഒപ്പമിരുത്തി ചോദ്യംചെയ്യും. ഷിബിലിയുടേയും ഫര്‍ഹാനയുടേയും കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്.

കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കം പരിശോധിക്കാനാണ് മൂന്നുപേരേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്. കസ്റ്റഡിയിലുള്ള രണ്ടുപേരേയും വെവ്വേറ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.