video
play-sharp-fill

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അഴിച്ചുപണി….! തലപ്പത്ത് എട്ട് വനിതാ ഡോക്ടര്‍മാര്‍; സ്പെഷല്‍ ഓഫീസറായി ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍; കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഇനി ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അഴിച്ചുപണി….! തലപ്പത്ത് എട്ട് വനിതാ ഡോക്ടര്‍മാര്‍; സ്പെഷല്‍ ഓഫീസറായി ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍; കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഇനി ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തലപ്പത്ത് കൂട്ട അഴിച്ചുപണി.

12 പേരുടെ നിയമന പട്ടികയില്‍ തലപ്പത്ത് വരുന്നവരില്‍ എട്ടുപേരും വനിതകളാണ്. ഡോ. ലിനറ്റ് ജെ. മോറിസാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പുതിയ പ്രിൻസിപ്പല്‍.
കൊല്ലം മെഡിക്കല്‍ കോളജ് പ്രിൻസിപ്പലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്പെഷല്‍ ഓഫിസറായി ഇടുക്കി മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. മീന ഡിയെയും ജോയന്‍റ് ഡി.എം.ഇയായി മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. ഗീത രവീന്ദ്രനെയും നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി.

എറണാകുളം മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. രശ്മി രാജനെ കൊല്ലത്തേക്ക് മാറ്റി നിയമിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. പ്രതാപ് എസിനെ എറണാകുളത്തേക്കും കോന്നി മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. മറിയം വര്‍ക്കിയെ ആലപ്പുഴ മെഡിക്കല്‍ കോളജിന്റെയും പ്രിൻസിപ്പലാക്കി.

കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. ബാലകൃഷ്ണൻ പി.കെയെ ഇടുക്കി മെഡിക്കല്‍ കോളജ്, കൊല്ലം മെഡിക്കല്‍ കോളജിലെ ഫിസിയോളജി വിഭാഗം പ്രഫസര്‍ ഡോ. ഗീതയെ മഞ്ചേരി മെഡിക്കല്‍ കോളജ്, ആലപ്പുഴ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസര്‍ ഡോ. നിഷ ആര്‍.എസിനെ കോന്നി മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. വി. അനില്‍കുമാറിനെ വയനാട് മെഡിക്കല്‍ കോളജ് പ്രിൻസിപ്പലായും നിയമിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫിസിയോളജി വിഭാഗം പ്രഫസര്‍ ഡോ. മല്ലിക ഗോപിനാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫിസിയോളജി വിഭാഗം പ്രഫസര്‍ ഡോ. പ്രേമലത ടി.കെയെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍മാരായി നിയമിച്ചു.