video
play-sharp-fill

വിവാദ ചിത്രം’കേരള സ്റ്റോറി’ കാണുവാൻ തീയറ്ററിലെക്കെന്ന് പറഞ്ഞ്  പെൺകുട്ടിയെ കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്;  ലൈംഗിക ആവശ്യത്തിന് വഴങ്ങിയാൽ 500 രൂപ തരാമെന്ന് പറഞ്ഞത് നിരസിച്ച പെൺകുട്ടിയെ ബലമായി പീഡിപ്പിച്ചു; അയൽവാസിയായ യുവാവിനെതിരെ പരാതിയുമായി പതിനാലുകാരി

വിവാദ ചിത്രം’കേരള സ്റ്റോറി’ കാണുവാൻ തീയറ്ററിലെക്കെന്ന് പറഞ്ഞ് പെൺകുട്ടിയെ കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്; ലൈംഗിക ആവശ്യത്തിന് വഴങ്ങിയാൽ 500 രൂപ തരാമെന്ന് പറഞ്ഞത് നിരസിച്ച പെൺകുട്ടിയെ ബലമായി പീഡിപ്പിച്ചു; അയൽവാസിയായ യുവാവിനെതിരെ പരാതിയുമായി പതിനാലുകാരി

Spread the love

സ്വന്തം ലേഖകൻ

പൂനെ: വിവാദ ചിത്രം ‘കേരള സ്റ്റോറി’ കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ച് യുവാവ്. മഹാരാഷ്ട്രയിലെ യെർവാഡയിലാണ് സംഭവം. സംഭവത്തിൽ അയൽവാസിയായ സണ്ണി ഗുപ്തയ്‌ക്കെതിരെ(29) കേസെടുത്തു.

കഴിഞ്ഞ മേയ് 17നാണ് സംഭവം. വൈകീട്ട് 3.30ന് വീട്ടിലെത്തിയ സണ്ണി മകളെ ‘കേരള സ്‌റ്റോറി’ കാണാൻ തിയറ്ററിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് വീട്ടിൽനിന്നു കുട്ടിയെയുമായി പുറത്തിറങ്ങിയെങ്കിലും തിയറ്ററിൽ പോയില്ല. കുട്ടിയെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞതായി പൂനെ മിറർ റിപ്പോർട്ടിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗിക ആവശ്യത്തിന് വഴങ്ങിയാൽ 500 രൂപ തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു. എന്നാൽ, കുട്ടി ഇതിനു കൂട്ടാക്കിയില്ല. വീട്ടിൽനിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും സണ്ണി ബലം പ്രയോഗിച്ച് തടഞ്ഞു. തുടർന്നായിരുന്നു പീഡനം. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയ 14കാരി നടന്ന സംഭവങ്ങൾ അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 354, പോക്‌സോ വകുപ്പുകൾ പ്രകാരം സണ്ണി ഗുപ്തയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്മയുടെ പരാതിയിലാണ് നടപടി. സംഭവത്തിനുശേഷം പ്രതി ഒളിവിലാണെന്നും പ്രതിക്കായി തിരച്ചിൽ നടക്കുകയാണെന്നും യെർവാഡ എസ്.ഐ സുരേഖ ഗറ്റാഡെ അറിയിച്ചു.