നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ്; ആറാം പ്രതിയായ പൊലീസുദ്യോഗസ്ഥന്‍ ഹൃദയാഘാത മൂലം മരിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസിലെ പ്രതിയായ പൊലീസുദ്യോഗസ്ഥൻ മരിച്ചു.

കേസിലെ ആറാം പ്രതിയും നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐയുമായിരുന്ന റോയി പി വര്‍ഗീസ് ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാഘാതമാണ് മരണകാരണം. കേസിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

സാമ്പത്തിക തട്ടിപ്പുക്കേസില്‍ 2019 ജൂണ്‍ 12നാണ് നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 15ന് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് റിമാന്‍ഡിലായ രാജ്കുമാര്‍ ജൂണ്‍ 21ന് പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി മരണപ്പെടുകയായിരുന്നു.

രാജ്കുമാറിനെയും അദ്ദേഹത്തിന്റെ ജീവനക്കാരി ശാലിനിയെയും 2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സി.ബി.ഐ കുറ്റപത്രം. കേസില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെയാണ് സിബിഐ പ്രതിചേര്‍ത്തത്. എസ്.ഐ കെ.എ. സാബുവാണ് കേസിലെ ഒന്നാം പ്രതി.