പത്തനംതിട്ടയിൽ കുട്ടികളുമായി പോയ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം..!! വിദ്യാര്‍ഥിയ്ക്കും ആയയ്ക്കും പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട : റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഒരു വിദ്യാർഥിയ്ക്കും ആയയ്ക്കും പരിക്കേറ്റു.ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസ് അപകടത്തിൽപെട്ടത്.

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.സംഭവസമയത്ത് എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴാം ക്ലാസ് വിദ്യാർഥിയായ ആദിത്യനും ആയയ്ക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് സൂചന. അതേസമയം ആദിത്യനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

ഇടുങ്ങിയ വഴിയിലാണ് അപകടം നടന്നത്. കുട്ടികളുമായി പോയ ആദ്യ ട്രിപ്പ് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇടുങ്ങിയ റോഡിന്റെ ഇടതുവശത്തെ കല്ലിൽ ടയർ കയറി നിയന്ത്രണം വിട്ട ബസ്, വലതുവശത്തേക്ക് മറിയുകയായിരുന്നു.

സ്കൂളിൽനിന്ന് ഏകദേശം മൂന്നുകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. പുല്ല് മൂടിക്കിടന്നതിനാലാണ് റോഡിലെ കല്ല് ശ്രദ്ധയിൽപ്പെടാതിരുന്നതെന്നാണ് വിവരം.