
ഗുസ്തി താരങ്ങള്‍ക്കായി ഇന്ന് കര്‍ഷക സംഘടനകളുടെ ഖാപ്.ഒന്നര മണിക്കൂറോളം ഗംഗാതീരത്ത് കുത്തിയിരുന്ന താരങ്ങളെ കര്‍ഷക നേതാക്കളാണ് അനുനയിപ്പിച്ചത്.
സ്വന്തം ലേഖകൻ
ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള ശ്രമം കര്‍ഷക സംഘടനകളുടെ ഇടപെടലിലൂടെ താത്കാലികമായി പിന്‍വലിച്ചെങ്കിലും പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു.
കര്‍ഷക സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് തത്കാലം പിന്‍വാങ്ങിയെങ്കിലും അഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് പ്രഖ്യാപിച്ചാണ് കായിക താരങ്ങള്‍ മടങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര മണിക്കൂറോളം ഗംഗാതീരത്ത് കുത്തിയിരുന്ന താരങ്ങളെ കര്‍ഷക നേതാക്കളാണ് അനുനയിപ്പിച്ചത്. നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച കര്‍ഷക സംഘടനകള്‍ ഇന്ന് ഖാപ് പഞ്ചായത്ത് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
കായിക താരങ്ങള്‍ക്കൊപ്പം പ്രതിഷേധത്തില്‍ അണിനിരക്കാനുള്ള തീരുമാനങ്ങള്‍ ഖാപ് പഞ്ചായത്തില്‍ ഉണ്ടാകാനുള്ള സാധ്യകളുണ്ട്.
Third Eye News Live
0
Tags :