
കാവാലിപ്പുഴ ബീച്ചിലെത്തിച്ച യുവതിയെയും സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചു; കേസിൽ കിടങ്ങൂർ സ്വദേശികൾ അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: കിടങ്ങൂരിൽ യുവതിയെയും, സഹോദരനെയും, സുഹൃത്തിനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കിടങ്ങൂർ ഉത്തമേശ്വരം ഭാഗത്ത് ചീരമ്പയിൽ വീട്ടിൽ സുരേഷ് സി.വി(54), ഇയാളുടെ സഹോദരനായ ബിജു സി.വി (48) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇന്നലെ ഉച്ചയോടു കൂടി കിടങ്ങൂർ കാവാലിപ്പുഴ ബീച്ച് സന്ദർശിക്കുവാൻ എത്തിയ യുവതിയെയും, സഹോദരനെയും, സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു.
ബൈക്കുകളിലായെത്തിയ ഇവര്‍ ഹോൺ അടിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് എതിരെ വന്ന കാറിൽ എത്തിയ ബിജുവും, സുരേഷും ഇവരെ ചീത്ത വിളിക്കുകയും, കാറില്‍നിന്നിറങ്ങി ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവർ ഇരുവരെയും പിടികൂടുകയുമായിരുന്നു.
കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, പ്രദീപ്, ഷിബി മാത്യു, എ.എസ്.ഐ മാരായ മഹേഷ് കൃഷ്ണൻ, ഷീജ കെ.ജി, സി.പി.ഓ മാരായ സുധീഷ്, വിജയരാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.