video
play-sharp-fill

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ വീട്ടുമുറ്റത്തു നിന്ന് 16 പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടി; ചാക്കിലാക്കി വനംവകുപ്പിന് കൈമാറി

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ വീട്ടുമുറ്റത്തു നിന്ന് 16 പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടി; ചാക്കിലാക്കി വനംവകുപ്പിന് കൈമാറി

Spread the love

സ്വന്തം ലേഖിക

ആലുവ: സംവിധായകൻ അല്‍ഫോൻസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ 16 കുഞ്ഞുങ്ങളെ പിടികൂടി.

പാമ്പുപിടിത്ത വിദഗ്‌ദ്ധൻ ഷൈനും നാട്ടുകാരും ചേര്‍ന്നു ചാക്കിലാക്കി വനംവകുപ്പിനു കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡില്‍ പാമ്പുകളെ കണ്ടത്. നോക്കിനില്‍ക്കെ അവ ഗേറ്റിലേക്കും മുറ്റത്തേക്കും കോവല്‍ വള്ളിയിലേക്കും കയറി.

വീടിനു സമീപം ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പഴയ പൈപ്പിനുള്ലില്‍ നിന്നും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. ഒരു വശം മണ്ണു മൂടിയ പൈപ്പിന്റെ മറുഭാഗം നാട്ടുകാര്‍ ചില്ലു വച്ച്‌ അടച്ചു സുരക്ഷിതമാക്കി.