play-sharp-fill
പച്ച തൊടാതെ ഒൻപത് കളികൾ: ഐലീഗിലും കോച്ചിന്റെ തലതെറിച്ചു; ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയെ മിനർവാ പഞ്ചാവും

പച്ച തൊടാതെ ഒൻപത് കളികൾ: ഐലീഗിലും കോച്ചിന്റെ തലതെറിച്ചു; ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയെ മിനർവാ പഞ്ചാവും

സ്‌പോട്‌സ് ഡെസ്‌ക്

ലുധിയാന: ഒൻപത് കളിയിൽ വിജയമറിയാതെ ഉഴറുന്ന മിനർവ പഞ്ചാബ് പരിശീലകന്റെ തല തെറിപ്പിച്ചു. ഒൻപത് കളിയിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞ തവണത്തെ ഐലീഗ് ചാ്്മ്പ്യൻമാരായ മിനർവ പഞ്ചാബിനു സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് മിനർവ കോച്ചിനെ തെറിപ്പിച്ചത്. നേരത്തെ സീസണിൽ ഇതുവരെ ഒരു മത്സരം മാത്രം വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചിനെ തെറിപ്പിച്ചിരുന്നു. ഐലീഗിലും ഐഎസ്എല്ലിലും ഇതോടെ കോച്ചുമാരുടെ തല ഉരുണ്ട് തുടങ്ങി.
മിനേർവ പഞ്ചാബ് തങ്ങളുടെ മുഖ്യ പരിശീലകനായ പോൾ മുൺസ്റ്ററെയാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. ഐഎസ്എല്ലിൽ വിജയം ഒഴിഞ്ഞു നിന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കിയിരുന്നു. ലീഗിലെ ദയനീയ പ്രകടനമാണ് പോളിനെ പുറത്താക്കാനുള്ള കാരണം. ലീഗിൽ അവസാന ഒൻപതു മത്സരങ്ങളിൽ മിനേർവയ്ക്ക് ജയിക്കാൻ ആയിട്ടില്ല. ഇപ്പോൾ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് മിനർവ.
ടെക്‌നിക്കൽ ഡയറക്ടർ ആയി ഈ സീസൺ തുടക്കത്തിലാണ് അയർലണ്ട് മുൻ ഫുട്‌ബോൾ താരം പോൾ മുൺസ്റ്റർ മിനേർവയിൽ എത്തിയത്. ടെക്‌നിക്കൽ ഡയറക്ടറായാണ് എത്തിയത് എങ്കിലും ടീമിന്റെ പരിശീലക ചുമതല കൂടെ പോൾ ഏറ്റടുത്തു. സ്വീഡിഷ് ക്ലബായ ഒറേബ്രോയുടെ യൂത്ത് ടീമുകളുടെ പരിശീലകനായിരുന്നു മുമ്പ്് പോൾ.

കഴിഞ്ഞ തവണത്തെ ടീമിൽ ഭൂരിഭാഗത്തെയും നഷ്ടപ്പെട്ടതിനാൽ ഇത്തവൺസ് ലീഗിൽ താളം കണ്ടെത്താൻ മിനേർവയ്ക്കായില്ല. റഗുലേഷൻ എന്ന നാണക്കേടിന്റെ ഭീഷണി കൂടെ ഉള്ളത് കൊണ്ടാണ് ഇപ്പോൾ മിനേർവ പരിശീലകനെ പുറത്താക്കിയത്. അസിസ്റ്റന്റ് പരിശീലകനായ സച്ചിൻ ആകും ഇനി ടീമിന്റെ ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group