video
play-sharp-fill
കളിക്കുന്നതിനിടയിൽ ഈന്തപ്പഴക്കുരു തൊണ്ടയിൽ  കുരുങ്ങി..! അമ്മ വീട്ടിൽ വിരുന്നിനെത്തിയ  ഒന്നര വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടയിൽ ഈന്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി..! അമ്മ വീട്ടിൽ വിരുന്നിനെത്തിയ ഒന്നര വയസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

മലപ്പുറം: കളിക്കുന്നതിനിടയിൽ ഈന്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്.

മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം.ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു കുട്ടിയും കുടുംബവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തൊണ്ടയിൽ ഈന്തപ്പഴക്കുരു കുരുങ്ങിയത്.കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബദ്ധത്തിൽ ഈത്തപ്പഴക്കുരു കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് വിവരം. മാതാവ്: അനീസ. സഹോദരങ്ങൾ: മുഹമ്മദ് അഹ് നഫ്, ഫാത്വിമ നസ.