
സ്വന്തം ലേഖകൻ
കോട്ടയം : മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിലെ കരുണാ ഹോട്ടലിൽ നിന്നുള്ള മലിന ജലം നടുറോഡിലൂടെ പുറത്തേയ്ക്ക് ഒഴുക്കുന്നു.
പൊതുജനങ്ങൾക്ക് വഴി നടക്കാൻ പറ്റാതായതോടെ നാട്ടുകാരും വ്യാപാരികളും പരാതിയുമായി നഗരസഭയിലെത്തി. റോഡിലൂടെ മാലിന്യം ഒഴുക്കുന്നത് ചൂണ്ടിക്കാണിച്ച് നഗരസഭാ ഹെൽത്ത് വിഭാഗം ഹോട്ടൽ ഉടമകൾക്ക് പലതവണ നോട്ടീസ് നല്കിയിരുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നും റോഡിലൂടെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നത് തുടർന്നതോടെയാണ് നഗരസഭാ അധികൃതരെത്തി ഹോട്ടൽ അടച്ച് പൂട്ടിയത്.
കുമാരനല്ലൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ രജിത റാണി, ജെഎച്ച്ഐമാരായ ജഗൽ ജിത്ത് , ശ്യാമില എന്നിവരാണ് പരിശോധന നടത്തിയത്.



