play-sharp-fill
‘മുഖ്യമന്ത്രിയെ പണത്തോടുള്ള ആർത്തി വഴി തെറ്റിച്ചു’..!! അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്; എ.ഐ ക്യാമറകള്‍ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്; ജൂൺ അഞ്ചിന് സംസ്ഥാന വ്യാപകമായി ക്യാമറകൾ മറച്ച് സമരം നടത്തും

‘മുഖ്യമന്ത്രിയെ പണത്തോടുള്ള ആർത്തി വഴി തെറ്റിച്ചു’..!! അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്; എ.ഐ ക്യാമറകള്‍ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്; ജൂൺ അഞ്ചിന് സംസ്ഥാന വ്യാപകമായി ക്യാമറകൾ മറച്ച് സമരം നടത്തും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : എ.ഐ ക്യാമറകള്‍ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ജൂൺ അഞ്ചിന് വെെകീട്ട് അഞ്ചിന് സംസ്ഥാന വ്യാപകമായി എ.ഐ ക്യാമറകൾ മറച്ച് സമരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാരന്‍ പറഞ്ഞു.പ്രഗത്ഭരായ അഭിഭാഷകരുടെ സഹായത്തോടെ നിയമ പോരാട്ടം നടത്തുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ പണത്തോടുള്ള ആർത്തി വഴി തെറ്റിച്ചിരിക്കുന്നുവെന്നും ആദ്ദേഹം ആരോപിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. പിണറായി മുൻപ് അഴിമതിക്കാരനായിരുന്നില്ല.മുഖ്യമന്ത്രിയായ ശേഷമാണ് അഴിമതിക്കാരനായതെന്നും സുധാകരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. അതേസമയം എഐ ട്രാഫിക് ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ സർക്കാർ പുതിയ സമിതിയെ നിയമിച്ചിട്ടുണ്ട്. അഞ്ചായം തീയതിക്ക് മുമ്പ് സമിതി റിപ്പോർട്ട് സമർപ്പിക്കും.