video
play-sharp-fill

പാല്‍ സംഭരണം വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ട് പശുക്കുട്ടികള്‍ക്ക് കുപ്പിപ്പാല്‍ കൊടുക്കുന്ന മലബാര്‍ മില്‍മയുടെ മില്‍ക്ക് റീപ്ലെയ്സര്‍ പദ്ധതിയില്‍ സമ്മിശ്ര പ്രതികരണവുമായി കര്‍ഷകര്‍

പാല്‍ സംഭരണം വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ട് പശുക്കുട്ടികള്‍ക്ക് കുപ്പിപ്പാല്‍ കൊടുക്കുന്ന മലബാര്‍ മില്‍മയുടെ മില്‍ക്ക് റീപ്ലെയ്സര്‍ പദ്ധതിയില്‍ സമ്മിശ്ര പ്രതികരണവുമായി കര്‍ഷകര്‍

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: പാല്‍ സംഭരണം വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ട് പശുക്കുട്ടികള്‍ക്ക് കുപ്പിപ്പാല്‍ കൊടുക്കുന്ന മലബാര്‍ മില്‍മയുടെ മില്‍ക്ക് റീപ്ലെയ്സര്‍ പദ്ധതിയില്‍ സമ്മിശ്ര പ്രതികരണവുമായി കര്‍ഷകര്‍.

ഇത് പശുക്കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണിവരുടെ ആശങ്ക. പദ്ധതിയെക്കുറിച്ച്‌ സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴുമാസത്തോളം വയനാട്ടില്‍ പരീക്ഷിച്ച്‌ വിജയിച്ച മാതൃകയാണ് മില്‍മ മലബാറിലെ ക്ഷീരകര്‍ഷകരിലേക്കെത്തിക്കുന്നത്. ഒരു ദിവസം ശരാശരി രണ്ട് ലിറ്റര്‍ പാലുകുടിക്കുന്ന പശുക്കുട്ടിക്ക് മില്‍മയുടെ ലിറ്ററിന് 16 രൂപയ്ക്ക് കിട്ടുന്ന റീപ്ലെയ്സര്‍ കൊടുക്കാം. ഓരോ പശുവില്‍ നിന്നും അധികം കിട്ടുന്ന പാലു വഴി സംഭരണം കൂട്ടാമെന്നുമാണ് മില്‍മ ലക്ഷ്യമിടുന്നത്.

എന്നാല്‍ പോഷകമൂല്യം ഉറപ്പാക്കിയ പാലാണിങ്ങനെ കൊടുക്കുന്നതെങ്കിലും അത് അമ്മയുടെ പാലിനെ റീപ്ലെയ്സ് ചെയ്യില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. മൂന്നുമാസം വരെയാണ് പശുക്കുട്ടി സാധാരണയായി അമ്മയുടെ പാല്‍ അധികം കുടിക്കുന്നത്. അതാണവയുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നതെന്നും കര്‍ഷര്‍ പ്രതികരിക്കുന്നത്. പദ്ധതി ശുദ്ധ മണ്ടത്തരമാണെന്നാണ് ക്ഷീര കര്‍ഷകനായ പി കെ മോഹന്‍ പ്രതികരിക്കുന്നത്. ലാഭമുണ്ടാക്കാന്‍ വേണ്ടിയാണെങ്കിലും രണ്ട് ലിറ്റര്‍ പാലിന് എത്ര രൂപ തരും. ആ പാല് പശുക്കുട്ടിക്ക് കൊടുത്താല്‍ പശുക്കുട്ടിയാണ് ലാഭമെന്നും ക്ഷീര കര്‍ഷകര്‍ പറയുന്നു.

കന്നുകുട്ടികള്‍ക്കുള്ള കാലിത്തീറ്റ സബ്സിഡിയോടെ 600 രൂപയ്ക്ക് നല്‍കിയിരുന്നത് 900 രൂപയാക്കി മാക്കി ഉയര്‍ത്തിയത് 3 മാസം മുമ്ബാണ്. അത് പുനസ്ഥാപിച്ചിട്ട് മതി പശുക്കുട്ടികളുടെ പാലുകുടി മുട്ടിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേ സമയം പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളിലുയരുന്നത്. പ്രമുഖരടക്കം നിരവധിപ്പേരാണ് മില്‍മയുടെ പദ്ധതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

Tags :