
മധുര മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ ലൈംഗികപീഡന പരാതിയെ തുടര്‍ന്ന് അനസ്തേഷ്യ വിഭാഗം മേധാവിയ്ക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
മധുര: മധുര മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ ലൈംഗികപീഡന പരാതിയെ തുടര്‍ന്ന് അനസ്തേഷ്യ വിഭാഗം മേധാവിയ്ക്ക് സസ്പെൻഷൻ.
സയിദ് താഹിര്‍ ഹുസൈനെ ആണ് സസ്‌പെന്റ് ചെയ്തത്. 41 പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ആരോപണങ്ങള്‍ സയിദ് താഹിര്‍ ഹുസൈനെതിരെ ഉയര്‍ന്നുവന്നതോടെ മേയ് 10-ാം തീയതി ധനലക്ഷ്മി കമ്മിഷനെ അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് അധികൃതര്‍ നിയോഗിച്ചു. കമ്മിഷൻ മുൻപാകെ 41 പേര്‍ പരാതി നല്‍കി.
ഇവരില്‍ 18 പേര്‍ കോളജിലെ വിദ്യര്‍ഥിനികളാണ്. ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ പോലും അശ്ശീല ചുവയോടെ സംസാരിച്ചുവെന്നു പരാതിക്കാര്‍ പറയുന്നു. ഈ വിഷയത്തില്‍ കമ്മിഷൻ നടത്തിയ വന്ന അന്വേഷണം മേയ് 16നാണ് അവസാനിപ്പിച്ചത്. സയിദ് താഹിര്‍ ഹുസൈനെതിരെ കമ്മിഷൻ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.
ഇതേതുടര്‍ന്നാണ് സയിദ് താഹിര്‍ ഹുസൈനെ സസ്പെൻഡ് ചെയ്തത്. ഇക്കാര്യം കോളജ് മേധാവി രത്നവേലൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെയും സയിദ് താഹിര്‍ ഹുസൈനെതിരെ ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടുണ്ട്. 2017ല്‍ 27 പേര്‍ പരാതി നല്‍കിയിരുന്നു. അന്ന് സയിദിനെതിരെ നടപടിയെടുത്തില്ല.
പരാതികള്‍ വ്യാജമാണെന്ന് സയിദ് പറയുന്നു. മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്തവരാണു പരാതിക്ക് പിന്നില്‍ എന്നാണ് സയിദ് പറയുന്നത്. അതേസമയം, വിഷയത്തില്‍ ഇതുവരെ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.