കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്ന് കര്‍ഷക സംഘടനയായ ഇന്‍ഫാം.കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അറിയിച്ചു.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനയായ ഇന്‍ഫാം. രണ്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അറിയിച്ചു.

മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകരമാം വിധത്തില്‍ കാട്ടുമൃഗങ്ങള്‍ സ്വൈര്യവിഹാരം നടത്തുന്ന കാര്യം കേരളത്തിലെ ഒരു നേതാക്കന്മാര്‍ക്കും അറിയാത്തതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ തന്റെ വീടിന്റെ ഉമ്മറത്തിരുന്ന ഒരു കര്‍ഷകനും തന്റെ കൃഷിയിടത്തില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഒരു കര്‍ഷകനുമാണ് കാട്ടുപോത്തിന്റെ ആക്രമണമേറ്റ് മരണമടഞ്ഞത്കഴിഞ്ഞ കുറേക്കാലങ്ങളായി കാട്ടുമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ചുള്ള ജനങ്ങളുടെ പരാതിയും ആവലാതിയും കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും സമീപനം വളരെയധികം അപലപനീയമാണ്.

ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കുവാന്‍ വേണ്ടി വെമ്ബല്‍കൊള്ളുന്ന ഗവണ്‍മെന്റ് കാട്ടുമൃഗങ്ങളുടെ വര്‍ധനവും നിയന്ത്രിക്കാന്‍ അടിയന്തര നടപടിയെടുക്കണം.

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ ഒറ്റ ദിവസം മൂന്നു മരണമാണ് നടന്നത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത് കോട്ടയം എരുമേലിയില്‍ രണ്ട് പേരെയും കൊല്ലം ഇടമുളക്കലില്‍ ഒരാളെയും കുത്തിക്കൊന്നു. തൃശൂര്‍ ചേലക്കര പൈങ്കുളത്ത് കാട്ടുപന്നി സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ടതില്‍ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു.മലപ്പുറം നിലമ്ബൂരില്‍ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു.

എരുമേലി കണമലയില്‍ പുറത്തേല്‍ ചാക്കോച്ചന്‍ , പ്ലാവനാക്കുഴിയില്‍, കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശി വര്‍ഗീസ് എന്നിവര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ ഇന്ന് ജീവന്‍ നഷ്ടമായത്.