കോട്ടയം സ്വദേശിയായ ഡോ.വന്ദന ദാസിന്റെ കൊലപാതകം :പ്രതി സന്ദീപിനെ തെളിവെടുപ്പിന് എത്തിച്ച് പോലീസ്.’ഒരു മുറിയില്‍ കയറിയത് മാത്രമേ ഓര്‍മ്മയുള്ളൂ’, എന്ന് പ്രതി സന്ദീപ്
സ്വന്തം ലേഖകൻ
കോട്ടയം : ഡോ.വന്ദനദാസ് കൊലക്കേസ് പ്രതിയുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലര്‍ച്ചെ തെളിവെടുപ്പ്.
സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലര്‍ച്ചെ നാലരയ്ക്കാണ് തെളിവെടുപ്പ് തുടങ്ങിയത്. കൊലപാതകം നടന്ന സമയത്ത് തന്നെ പ്രതിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.
കൊലപാതകവും കൊലപാതകത്തിന് ശേഷവും നടന്ന കാര്യങ്ങള്‍ പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചുതെളിവെടുപ്പ് സമയത്ത് നിര്‍ണായക മൊഴികള്‍ പ്രതിയില്‍ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു. ഒരു മുറിയില്‍ കയറിയത് മാത്രമേ ഓര്‍മ്മയുള്ളൂ എന്ന് മൊഴി നല്കി.
കത്രിക എവിടുന്ന് കിട്ടിയെന്നും ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടര്‍ പ്യൂരിഫയറില്‍ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നല്കി.
Third Eye News Live
0
Tags :