video
play-sharp-fill

Wednesday, May 21, 2025
HomeMain" പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്"..! നടൻ അശ്വിൻ ജോസ് വിവാഹിതനായി..! വധു അടൂർ സ്വദേശിനി...

” പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്”..! നടൻ അശ്വിൻ ജോസ് വിവാഹിതനായി..! വധു അടൂർ സ്വദേശിനി ഫേബ

Spread the love

സ്വന്തം ലേഖകൻ

നടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂർ സ്വദേശിയായ ഫേബ ജോൺസൺ ആണ് വധു. ബുധനാഴ്ചയായിരുന്നു ഇവരുടെ വിവാഹം. 11 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഒന്നായത്.തിരുവല്ല സ്വദേശിയാണ് അശ്വിന്‍.

അശ്വിൻ തന്നെയാണ് വിവാഹവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 11 വർഷമായി ഞങ്ങൾ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടി ആയിരുന്നു അങ്ങനെ ഒഫീഷ്യലി ഫെബ എന്റെ ഭാര്യ ആയി ഞാൻ അവളുടെ ഭർത്താവും- എന്ന കുറിപ്പിലാണ് താരം വിവാഹചിത്രം പങ്കുവച്ചത്. നടി ഗൗരി ജി. കിഷന്‍, സംവിധായകന്‍ ജോണി ആന്റണി ഉള്‍പ്പെടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജോ ജോസ് സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് അശ്വിൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ടിലെ അശ്വിന്റെ പ്രകടനവും ഏറെ ശ്രദ്ധനേടി.

ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്. അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അശ്വിൻ നായകനായി എത്തിയ അനുരാ​ഗം തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് താരത്തിന്റെ വിവാഹം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments