video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeMainബ്രഹ്മപുരത്തേക്ക് മാലിന്യവുമായി പോയ ലോറി തടഞ്ഞു; പ്രതിഷേധം തൃക്കാക്കര ന​ഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ ചെമ്പുമുക്കിലാണ്...

ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി പോയ ലോറി തടഞ്ഞു; പ്രതിഷേധം തൃക്കാക്കര ന​ഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ ചെമ്പുമുക്കിലാണ് ലോറി തടഞ്ഞത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോർപറേഷൻ ലോറി തടഞ്ഞു. തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ ചെമ്പുമുക്കിലാണ് ലോറി തടഞ്ഞത്. പൊക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ജനങ്ങളുടെ ആശങ്കപരിഹരിക്കാനാണ് ലോറികൾ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നു തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി കോർപറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും അജിത തങ്കപ്പൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി കോർപറേഷൻ മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കിൽ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. കൊച്ചി കോർപറേഷന്റെ മാലിന്യം മാത്രം കൊണ്ടുപോകാനാണ് തീരുമാനമെങ്കിൽ മാലിന്യ വണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും അജിത തങ്കപ്പൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments