സുഡാനിൽ ഇരു സേനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: സുഡാനിൽ ഇരു സേനകൾ തമ്മിൽ
നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ വൈകുന്നേരത്തോടെ എത്തിക്കുമെന്നാണ് വിവരം ലഭിച്ചതെന്ന് കുടുംബം അറിയിച്ചു. ഏപ്രിൽ പതിനാലിനാണ് ഖാർത്തൂമിലെ ഫ്ലാറ്റിൽ വെച്ച് കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആർബർട്ട് അഗസ്റ്റിൻ (46) വെടിയേറ്റ് മരിച്ചത്.

ആൽബർട്ടിനൊപ്പം ഈസ്റ്റർ ആഘോഷത്തിന് എത്തിയ ഭാര്യ സൈബല്ലയുടെയും മകളുടെയും കണ്മുന്നിൽ വെച്ചാണ് ആൽബർട്ടിന് വെടിയേറ്റത്. മൃതദേഹം നാട്ടിലെത്തിക്കാൻ ഭാര്യ സൈബല്ല സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ സഹായം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൽബർട്ട് കൊല്ലപ്പെട്ട് രണ്ടുദിവസത്തിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചത്. ഓംഡർമാനിലെ ടീച്ചിങ് ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ആൽബർട്ട് കൊല്ലപ്പെട്ട് പന്ത്രണ്ട് ദിവസത്തിന് ശേഷം സൈബല്ലയേയും മകളേയും എംബസി രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് അയച്ചു.