
സ്വന്തം ലേഖകൻ
ഇവര്‍ക്കിടയിലെ കെമിസ്ട്രിയെ വെല്ലാന്‍ മറ്റൊരു ജോഡിക്കും സാധിച്ചിട്ടില്ല. അതിപ്പോള്‍ കോമഡിയായാലും റൊമാന്‍സായാലും ഷാരൂഖും കജോളും ഒരുമിച്ചെത്തിയാല്‍ ആ രംഗം എന്നെന്നും ഓര്‍ത്തിരിക്കുന്നതായി മാറും. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലാണ് ഇവര്‍ നായികയും നായകനുമായി എത്തിയിട്ടുള്ളത്
ഓണ്‍ സ്ക്രീനിലെ അതേ കെമിസ്ട്രി തന്നെ ഇവരുടെ ഓഫ് സ്ക്രീന്‍ സൗഹൃദത്തിലും കാണാന്‍ കഴിയും.
വളരെ അടുത്ത സുഹൃത്തുക്കളാണ് ഷാരൂഖ് ഖാനും കജോളും. അഭിമുഖങ്ങളില്‍ ഒന്നിച്ചെത്തിയാല്‍ പരസ്പരം കളിയാക്കിയും വഴക്കിട്ടുമൊക്കെ ഇവര്‍ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാറുണ്ട്. നിരവധി ചിത്രങ്ങളിലാണ് ഇവര്‍ ഒന്നിച്ച് എത്തിയിട്ടുള്ളത്. അതില്‍ ഏറ്റവും ഹിറ്റായ ഒന്നായിരുന്നു ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1995 ഒക്ടോബര്‍ 20 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. ബോക്സോഫിസില്‍ ചിത്രം വലിയ തരംഗം തീര്‍ത്തു. അക്കാലത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 58 കോടിയും വിദേശത്ത് 17.5 കോടിയും ചിത്രം നേടിയതായാണ് കണക്കുകള്‍.
വിദേശത്ത് അക്കാലത്ത് ഒരു ഹിന്ദി സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ ആയിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. പല കാരണങ്ങള്‍ കൊണ്ടും ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഈ ചിത്രത്തിലും കാജോള്‍-ഷാരൂഖ് ജോഡികളുടെ കെമിസ്ട്രി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഒപ്പം ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ചിത്രത്തിലെ ‘മേരേ ഖ്വാബോണ്‍ മേ’ ഗാനരംഗത്തിലെ കജോളിന്റെ ടവല്‍ നൃത്തമൊക്കെ ഇന്നും പെണ്‍കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. ആദ്യമായിട്ടാണ് കജോള്‍ അങ്ങനെ ഒരു ടവല്‍ മാത്രം ധരിച്ച് ഗാനരംഗത്ത് എത്തിയത്സത്യത്തില് ഗാനത്തില്‍ അങ്ങനെ ടവല്‍ ധരിച്ച് ഡാന്‍സ് ചെയ്യാന്‍ കജോള്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരിക്കല്‍ കജോള്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.
കജോളിനെ കൊണ്ട് ആ രംഗം ചെയ്യിക്കാന്‍ സംവിധായകന് ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അതേ കുറിച്ച് കജോള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. ആ സീന്‍ ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടപ്പോള്‍ താന്‍ വിസമ്മതിച്ചുവെന്നാണ് കജോള്‍ അഭിമുഖത്തില്‍ പറഞ്ഞത്. വെറുമൊരു ടവ്വലില്‍ ഷൂട്ട് ചെയ്യാം എന്ന ആശയം ഇഷ്ടായിരുന്നില്ല, പക്ഷേ സംവിധായകന് അനുനയിപ്പിച്ചപ്പോള്‍ കജോള്‍ എങ്ങനെയോ സമ്മതിക്കുകയും ഷൂട്ട് ചെയ്യുകയുമായിരുന്നു