‘ക്രൈസ്തവവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പി എസ് സി നിയമനങ്ങളില്‍ സംവരണം കൂട്ടണം; റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് ജസ്റ്റിസ് ജെബി കോശി കമ്മീഷന്
സ്വന്തം ലേഖിക
തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പിഎസ്സി നിയമനങ്ങളില്‍ കൂടുതല്‍ സംവരണം വേണമെന്നത് അടക്കം ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ജെബി കോശി കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലെത്തിയാണ് കമ്മീഷന് അംഗങ്ങള്‍ റിപ്പോര്‍ട്ട് കൈമാറിയത്.
ജനസംഖ്യാനുപാതത്തില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്കോളര്‍ഷിപ്പില്‍ കമ്മീഷന് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല. നിയമന റൊട്ടേഷന്‍ പ്രകാരം പരിവര്‍ത്തിത ക്രൈസ്തവര്‍ പിന്തള്ളപ്പെടുന്നുവെന്ന പരാതി പരിഹരിക്കാന്‍ പിഎസ് സി നിയമനങ്ങളില്‍ സംവരണം കൂട്ടണം, തീരദേശങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് പുനരധിവാസത്തിനം കൂടുതല്‍ മെച്ചപ്പെട്ട പാക്കേജ് , തീരദേശങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് പുനരധിവാസത്തിനം കൂടുതല്‍ മെച്ചപ്പെട്ട പാക്കേജ് തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രൈസ്തവ വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ കോശി കമ്മീഷന് റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ വൈകാതെ അനുകൂല തീരുമാനങ്ങളെടുക്കാനാണ് സാധ്യത.