
പ്രായ പൂർത്തി ആകാത്ത മൂന്ന് കുട്ടികളെ കോഴിക്കോട് കൊണ്ടുപോയി പീഡിപ്പിച്ചു; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതിപിടിയില്‍.കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി പുലിക്കുത്ത് സുലൈമാന്‍ ആണ് പിടിയിലായത്.
സ്വന്തം ലേഖകൻ
കൊണ്ടോട്ടി :പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ലഹരി നല്‍കി പീഢിപ്പിച്ച യുവാവിനെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടി
കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി പുലിക്കുത്ത് സുലൈമാന്‍ (36) ആണ് പിടിയിലായത്.
കഴിഞ്ഞമാസം പ്രായപൂര്‍ത്തിയാകാത്ത 3 കുട്ടികളെ കോഴിക്കോട് ബീച്ച് കാണിക്കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഇയാളുടെ മുറിയിലെത്തിച്ച് ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല ദിവസങ്ങളിലായി തുടര്‍ന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇയാള്‍ ഇത്തരത്തില്‍ കൂടുതല്‍ കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ് ഐ ഫദില്‍ റഹ്മാന്‍, കൊണ്ടോട്ടി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്