video
play-sharp-fill

പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ സംഭവം: രണ്ടുപേർ  അറസ്റ്റിൽ…! പൂജാരി അടക്കം ഏഴുപേര്‍ക്കായി അന്വേഷണം..! പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ സംഭവം: രണ്ടുപേർ അറസ്റ്റിൽ…! പൂജാരി അടക്കം ഏഴുപേര്‍ക്കായി അന്വേഷണം..! പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: അതിക്രമിച്ചു കയറി ശബരിമല പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരാണ് ഇന്നലെ രാത്രി അറസ്റ്റിലായത്. റാന്നി കോടതിയില്‍ ഇവരെ ഹാജരാക്കും.

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയതിന് ഒമ്പതുപേര്‍ക്കെതിരെയാണ് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുള്ളത്. പൊന്നമ്പലമേട്ടില്‍ സന്ദര്‍ശക വിലക്ക് ലംഘിച്ചാണ് തൃശൂര്‍ തെക്കേക്കാട്ടുമഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘം പൂജ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം എട്ടിനാണ് പൂജ നടന്നത്. നാരായണന്‍ നമ്പൂതിരിക്ക് അറസ്റ്റിലായവരുമായി മുന്‍പരിചയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. സംഘത്തെ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരാണ് പൊന്നമ്പല മേട്ടിലെത്തിച്ചത്.

വനത്തിലൂടെ 10 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. രാവിലെ 7.25 ന് വള്ളക്കടവിലെത്തിയ സംഘം, 11.30 ന് പൊന്നമ്പലമേട്ടിലെത്തി. ഒരുമണഇക്കൂര്‍ പൊന്നമ്പലമേട്ടില്‍ ചെലവഴിച്ചു. കാടു നശിപ്പിച്ചതിനും പ്ലാസ്റ്റിക് കൊണ്ടുവന്നതിനും ആയുധങ്ങളുമായി പ്രവേശിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പമ്പ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൂജാരി നാരായണന്‍ നമ്പൂതിരി അടക്കം ഏഴുപേരെ ഇനി പിടികൂടാനുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.