ശാസ്ത്രി റോഡിലെ കുഴിയടയ്ക്കണം: പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവ്; കുഴിയടച്ചില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിനെതിരെ നിയമനടപടി ആരംഭിക്കും

ശാസ്ത്രി റോഡിലെ കുഴിയടയ്ക്കണം: പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവ്; കുഴിയടച്ചില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിനെതിരെ നിയമനടപടി ആരംഭിക്കും

Spread the love

ശ്രീകുമാർ

കോട്ടയം: ഒരാഴ്ചയ്ക്കിടെ ഇരുചക്ര വാഹനയാത്രക്കാർ അടക്കം നിരവധിപ്പേരെ അപകടത്തിലേയ്ക്കു തള്ളിവിട്ട ശാസ്ത്രി റോഡിലെ കുഴിയടയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് തേർഡ് ഐ ന്യൂസ് ലൈവിന്റെ നിവേദനം. തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംഗ് ഡയറക്ടറാണ് ഇതു സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർക്കു കത്ത് നൽകിയത്.


ഒരു മാസത്തിലേറെയായി ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടയുടെ എതിർവശത്തെ റോഡിൽ ഇരുചക്ര വാഹനയാത്രക്കാരെ കെണിയിൽ വീഴ്ത്താൻ കുഴി രൂപപ്പെട്ടിട്ട്. ഈ കുഴി മൂടണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശത്തെ കടഉടമകൾ അടക്കമുള്ളവർ പൊതുമരാമത്ത് വകുപ്പ് അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ, ഇതു വരെയും പ്രശ്‌നത്തിൽ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ശാസ്ത്രി റോഡിലെ ഇറക്കം ഇറങ്ങി വരുന്നതിന്റെ കൃത്യം മധ്യഭാഗത്തായാണ് റോഡിൽ കുഴിയുള്ളത്. റോഡിന്റെ ഏതാണ് പകുതിയോളം ഭാഗം ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഈ കുഴിയാണ് ഇരുചക്ര വാഹനങ്ങളെ ചതിക്കുന്നത്. കുഴിയിൽ വീഴുന്ന ഇരുചക്രവാഹന യാത്രക്കാർ പിന്നാലെ വരുന്ന വാഹനങ്ങളുടെ അടിയിൽപ്പെടാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്. കുഴിമൂടണം എന്ന ആവശ്യം പൊതുമരാമത്ത് വകുപ്പ് അംഗീകരിക്കാതെ വന്നതോടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് പരാതിയുമായി രംഗത്ത് എത്തിയത്. ഇതേ തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് മാനേജിഗ് ഡയറക്ടർ എ.കെ ശ്രീകുമാർ നേരിട്ട് പൊതുമരാമത്ത് വകുപ്പ് ഓഫിസിലെത്തി എക്‌സിക്യുട്ടീവ് എൻജിനീയർക്കു നിവേദനം നൽകി. ഇന്ന് വൈകിട്ട് അഞ്ചുമണിക്കുള്ളിൽ റോഡിലെ അറ്റകുറ്റപണി നടത്താമെന്ന് എൻജിനീയർ ഉറപ്പു നൽകിയിട്ടുണ്ട്. റോഡിൽ അറ്റകുറ്റപണി നടത്താതെ ഇനി അപകടമുണ്ടായാൽ, അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തേർഡ് ഐ ന്യൂസ് ലൈവ് ഡയറക്ടടർ ബോർഡിന്റെ തീരുമാനം.