play-sharp-fill
കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരു മുറുകുന്നതിനിടെ, സമവായ ഫോർമുല മുന്നോട്ടുവെച്ച് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ. ഡി കെ ശിവകുമാറും മുഖ്യമന്ത്രിസ്ഥാനം പങ്കിടുക എന്ന നിർദേശമാണ് സിദ്ധരാമയ്യ എഐസിസി നേതൃത്വത്തിന് മുന്നിൽ വെച്ചതെന്നാണ് റിപ്പോർട്ടുകൾ.

കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരു മുറുകുന്നതിനിടെ, സമവായ ഫോർമുല മുന്നോട്ടുവെച്ച് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ. ഡി കെ ശിവകുമാറും മുഖ്യമന്ത്രിസ്ഥാനം പങ്കിടുക എന്ന നിർദേശമാണ് സിദ്ധരാമയ്യ എഐസിസി നേതൃത്വത്തിന് മുന്നിൽ വെച്ചതെന്നാണ് റിപ്പോർട്ടുകൾ.

സ്വന്തം ലേഖകൻ

ബംഗലൂരു: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരു മുറുകുന്നതിനിടെ, സമവായ ഫോർമുല മുന്നോട്ടുവെച്ച് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യത്തെ രണ്ടു വർഷം താനും ശേഷിക്കുന്ന കാലയളവിൽ ഡി കെ ശിവകുമാറും മുഖ്യമന്ത്രിസ്ഥാനം പങ്കിടുക എന്ന നിർദേശമാണ് സിദ്ധരാമയ്യ എഐസിസി നേതൃത്വത്തിന് മുന്നിൽ വെച്ചതെന്നാണ് റിപ്പോർട്ടുകൾ.


എന്നാൽ ഈ നിർദേശം ശിവകുമാർ തള്ളി. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. അതനുസരിച്ച് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്നാണ് ഡി കെ ശിവകുമാർ ആവശ്യപ്പെടുന്നത്. സോണിയാഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ശിവകുമാറിനെ പിന്തുണയ്ക്കുന്നുവെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സമവായ ഫോർമുല അംഗീകരിച്ചില്ലെങ്കിൽ, മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സിദ്ധരാമയ്യ ക്യാംപിന്റെ നിലപാട്. എംഎൽഎമാരുടെ നിലപാട് എന്താണോ അതനുസരിച്ച് തീരുമാനം എടുക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെടും. എംഎൽഎമാരിൽ 70 ശതമാനത്തിന്റെ പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ.

സിദ്ധരാമയ്യയേയും ഡി കെ ശിവകുമാറിനെയും കോൺഗ്രസ് കേന്ദ്രനേതൃത്വം ഡൽഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉച്ചയോടെ ഇരുവരും ഡൽഹിക്കു പോകുമെന്നാണ് വിവരം. അതിനിടെ നിരീക്ഷകർ താമസിക്കുന്ന ഹോട്ടലിൽ രാവിലെ ഡി കെ ശിവകുമാർ എത്തി. നിരീക്ഷകരുമായി അവസാനവട്ട കൂടിക്കാഴ്ച നടത്താനാണ്ഡികെയുടെ നീക്കം.

കെ സി വേണുഗോപാലും എഐസിസി നിരീക്ഷകരും ഉച്ചയോടെ ഡൽഹിയിലെത്തും. നിരീക്ഷകർ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വീട്ടിലെത്തി നേരിട്ട് റിപ്പോർട്ട് നൽകും. തുടർന്ന് ഖാർഗെയും സോണിയ അടക്കമുള്ള മുതിർന്ന നേതാക്കളും ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി ചർച്ച നടത്തും.

ഡൽഹിയിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം സമവായമായാൽ ഇന്നു തന്നെ നേതാവിനെ പ്രഖ്യാപിക്കും. അതല്ലെങ്കിൽ നാളെ രാവിലെയോടെ പ്രഖ്യാപനം നടത്താനാണ് ആലോചന. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് നീണ്ടുപോകില്ലെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയും വ്യക്തമാക്കിയിട്ടുണ്ട്.

Tags :