play-sharp-fill
ആംബുലന്‍സിനു നല്‍കാന്‍ 8000 രൂപയില്ല, മകന്റെ മൃതദേഹം ബാഗിലാക്കി ബസ്സില്‍ കൊണ്ടുവന്ന് പിതാവ്‌

ആംബുലന്‍സിനു നല്‍കാന്‍ 8000 രൂപയില്ല, മകന്റെ മൃതദേഹം ബാഗിലാക്കി ബസ്സില്‍ കൊണ്ടുവന്ന് പിതാവ്‌

സ്വന്തം ലേഖകൻ

കൊൽക്കത്ത: ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസിൽ വീട്ടിലേക്ക് കൊണ്ടുവന്ന് പിതാവ്. പശ്ചിമബംഗാളിലെ കാളിഗഞ്ചിലാണ് സംഭവം. അസിം ദേവശർമ എന്ന ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിനാണ് ഈ ദുരവസ്ഥ നേരിട്ടത്.


അസിം ദേവശർമയുടെ അഞ്ചുമാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്.
ആംബുലൻസ് ഡ്രൈവർ 8000 രൂപയാണ് ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാൻ കുട്ടിയുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിന് സാധിക്കാതിരുന്നതിനാൽ, പിതാവ് കുഞ്ഞിന്റെ മൃതശരീരം തുണിയിൽ പൊതിഞ്ഞ് ബാഗിലാക്കി, 200 കിലോമീറ്ററോളം ബസിൽ സഞ്ചരിച്ച് നാട്ടിലെത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാളിലെ മുസ്തഫനഗർ ഗ്രാമപഞ്ചായത്തിലെ ദംഗിപാറ ഗ്രാമത്തിലെ താമസക്കാരാണ് അസിം ദേവശർമയും കുടുംബവും. അസുഖ ബാധയെത്തുടർന്ന് അസിമിന്റെ ഇരട്ടക്കുട്ടികളെ ആദ്യം കാളിഗഞ്ച് ജനറൽ ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

എന്നാൽ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് റായ്ഗഞ്ച് മെഡിക്കൽ കോളജിലേക്ക്കുട്ടികളെ മാറ്റി. വ്യാഴാഴ്ചയോടെ അസിമിന്റെ ഭാര്യ ഒരു കുട്ടിയുമായി വീട്ടിലേക്ക് പോയി.

രണ്ടാമത്തെ കുട്ടി ആശുപത്രിയിൽ തുടരുകയായിരുന്നു. രോഗം മൂർച്ഛിച്ച് ശനിയാഴ്ച രാത്രി കുട്ടി മരിച്ചു. ഇതേത്തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ അസിം ദേവശർമ മെഡിക്കൽ കോളജ് അധികൃതരെ സമീപിച്ചു.

ആംബുലൻസിന് 8000 രൂപ പണം അടയ്ക്കണമെന്ന് അധികൃതർ പറഞ്ഞു. 102 സേവനം രോഗികളെ സൗജന്യമായി എത്തിക്കാനാണെന്നും, മൃതദേഹം കൊണ്ടുപോകാൻ അല്ലെന്നുമായിരുന്നു മറുപടി.

ആശുപത്രിയിൽ ഇതിനോടകം 16,000 രൂപയോളം ചിലവായി. ആംബുലൻസിന് ചോദിച്ച 8000 രൂപ നൽകാൻ ഒരു നിവൃത്തിയും ഉണ്ടായിരുന്നില്ലെന്ന് അസിം പറഞ്ഞു.

ഇതേത്തുടർന്ന് കുഞ്ഞിന്റെ മൃതദേഹവുമായി അസിം സിലിഗുരിയിൽ നിന്നും റായ്ഗഞ്ചിലെത്തി. അവിടെ നിന്നും മറ്റൊരു ബസിൽ താമസസ്ഥലമായ കാളിഗഞ്ചിലെത്തുകയുമായിരുന്നു. സംഭവത്തിൽ മമത ബാനർജി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. നിർഭാഗ്യകരമെന്നു പറയട്ടെ, ‘ഇതാണോ ആധുനിക ബംഗാൾ മോഡൽ’ എന്നാണ് അധികാരി ചോദിച്ചത്.

Tags :