video
play-sharp-fill

ദി കേരള സ്റ്റോറി സംവിധായകനും നടിക്കും വാഹനാപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്.   മുംബൈയിൽ ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്.

ദി കേരള സ്റ്റോറി സംവിധായകനും നടിക്കും വാഹനാപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്. മുംബൈയിൽ ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്.

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ദി കേരള സ്റ്റോറി സംവിധായകനും നടിക്കും വാഹനാപകടത്തിൽ
പരിക്കേറ്റതായി റിപ്പോർട്ട്.

മുംബൈയിൽ ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ്
അപകടമുണ്ടായത്. സംവിധായകൻ സു ദീപ്താ സെന്നും നടി അദാ ശർമ്മയുമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി ഒന്നുമില്ലെന്ന് ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് കരിംനഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു. “കരിംനഗറിൽ ഒരു യുവജനസംഗമത്തിൽ ഞങ്ങളുടെ സിനിമയെക്കുറിച്ച്

സംസാരിക്കേണ്ടിയിരുന്നതാണ്. പക്ഷെ, ചില അടിയന്തര ആരോഗ്യപ്രശ്നങ്ങൾ കാരണം ഞങ്ങൾക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനാണ് ഞങ്ങൾ ഈ സിനിമയുണ്ടാക്കിയത്”, സുദീപാ സെൻ ട്വീറ്റ് ചെയ്തു.

Tags :