ബധിരനും മൂകനുമായി അഭിനയിച്ച് കോട്ടയത്തെ ചിട്ടി കമ്പനിയിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്ന പ്രതിയെ നഗരത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി; വെസ്റ്റ് പൊലീസ് പ്രതിയെ പൊക്കിയത് തമിഴ്നാട്ടിൽ നിന്നും
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും ബധിരനും മൂകനുമായി അഭിനയിച്ച് 1.36 ലക്ഷം രൂപ കവർന്ന പ്രതിയെ തമിഴ് നാട്ടിൽ നിന്നും പിടികൂടി.
തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുക(41)നെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ നഗരമധ്യത്തിലെ ചിട്ടിക്കമ്പനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബധിരനും മൂകനുമാണെന്ന് പറഞ്ഞ് സഹായം ചോദിച്ചെത്തിയാണ് നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിലെത്തി ഉടമ മേശപ്പുറത്ത് വെച്ച 1.36 ലക്ഷം രൂപ തട്ടിയെടുത്തത്.
പണം തട്ടിയെടുത്ത ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു . തുടർന്ന് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തമിഴ്നാട്ടിലെത്തിയ പ്രതി ബാംഗ്ലൂരിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കവെയാണ് വെസ്റ്റ് പോലീസ് പ്രതിയെ കുടുക്കിയത്
കോട്ടയം ഡിവൈഎസ്പി കെ ജി അനീഷിന്റെ നേതൃത്വത്തിൽ വെസ്റ്റ് എസ്എച്ച്ഒ പ്രശാന്ത്കുമാർ, എസ് ഐ ടി ശ്രീജിത്ത്, എസ്ഐ സജികുമാർ ഐ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ് വർമ്മ, അനു, ശ്യാം എസ്, സിവിൽ പൊലിസ് ഓഫീസർമാരായ പീയൂഷ് , ഷൈൻ തമ്പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയിത്.
ഏഴുവർഷം മുൻപ് കോട്ടയം മുൻസിപ്പൽ കോംപ്ലക്സിലെ സ്വർണ്ണക്കടയിൽ നിന്ന് ഒന്നരക്കിലോ സ്വർണ്ണം മോഷണം പോയ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന.