
കൊച്ചി വാഴക്കാലയിൽ ഫ്ലാറ്റിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചിഞ്ചു മാത്യു; ഉദ്യോഗസ്ഥരെ പുറത്തുനിന്നു പൂട്ടി പ്രതി കാറിൽ രക്ഷപെട്ടു; ഫ്ലാറ്റിൽ നിന്നും മുക്കാൽ കിലോ എംഡിഎംഎയും, അൻപത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു
സ്വന്തം ലേഖകൻ
കൊച്ചി: ലഹരി പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യുവാണ് കൊച്ചി വാഴക്കാലയിൽ ഫ്ലാറ്റിനുള്ളിൽ നിന്നും എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ബെംഗളൂരുവിൽ നിന്ന് നഗരത്തിൽ ലഹരി വിതരണത്തിനെത്തിക്കുന്നവരിൽ പ്രധാനിയാണ് ചിഞ്ചു മാത്യു. ഫ്ലാറ്റിൽ നിന്നും മുക്കാൽ കിലോ എംഡിഎംഎയും, അൻപത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.
എക്സൈസ് സംഘം എത്തിയതോടെ തോക്കൂചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ചിഞ്ചു മാത്യു, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കത്തി വീശുകയും ചെയ്തു. ഇതിനിടെ, എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സിവിൽ എക്സൈസ് ഓഫീസർ ആക്രമണത്തിൽ ടോമിയുടെ കൈവിരലിന് ആണ് പരിക്കേറ്റത്. തുടർന്ന് ഇയാൾ എക്സൈസ് സംഘത്തെ പുറത്ത് നിന്ന് പൂട്ടി കടന്നു കളയുകയായിരുന്നു. താഴെ പാർക്കിന് ചെയ്തിരുന്ന കാറിൽ ഇയാൾ കടന്നതായാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഴക്കാലയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നഗരത്തിൽ ലഹരി വില്പനയെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ എക്സൈസ് ഒരാഴ്ചയായി നീരിക്ഷണം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ചിഞ്ചു മാത്യു ബെംഗളൂരുവിൽ നിന്ന് മടങ്ങി എത്തിയതായി വിവരം കിട്ടി. എക്സൈസിൻറെ ഷാഡോ സംഘം ഇയാളെ പിടികൂടാനായി ഫ്ലാറ്റിനുള്ളിലേക്ക് കയറിയതും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.