
സ്വകാര്യ ബസുകളുടെ മത്സരയോട്ടം..! അമിതവേഗമെടുത്തതോടെ കൂട്ടിയിടിച്ചു..! നാല് ജീവനക്കാർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്തതോടെ പലകുറി വാഹനം കൂട്ടിയിടിച്ചു.
സ്ഥിരമായി നഗരത്തിൽ സ്വകാര്യ ബസുകൾ മൽസര ഓട്ടം നടത്തുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ബസ് ടൗൺ ഹാൾ പരിസരത്ത് വെച്ച് മെട്രോ പില്ലറിലും ഇടിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു ബസിലെയും ജീവനക്കാർ നടുറോഡിൽ ചേരിതിരിഞ്ഞ് കൈയാങ്കളിയായി. ഇതോടെ, ബസിലെ യാത്രക്കാർ പെരുവഴിയിലാവുകയായിരുന്നു.
നന്ദനം, നജിറാനി എന്നീ ബസുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ ഫോർട്ട് കൊച്ചി തേവര റൂട്ടിലോടുന്ന ബസുകളാണ് ഇത്. ബസിലെ ഡ്രൈവർ, കണ്ടക്ടർമാർ ഉൾപ്പടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Third Eye News Live
0
Tags :