
സ്വന്തം ലേഖിക
തൃശൂര്‍: വര്‍ഷങ്ങള്‍ക്കുശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണിക്കിണര്‍ വറ്റിച്ച് വൃത്തിയാക്കുന്നു.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ദര്‍ശനത്തിനും പ്രസാദ വിതരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിക്കിണര്‍ അനുബന്ധ പ്രവൃത്തികള്‍ രണ്ടാഴ്ചക്കാലം ഉണ്ടാകും. അതുവരെ നിയന്ത്രണം തുടരും.
അറ്റകുറ്റപ്പണികളുടെ പൂര്‍ണ വിശദാംശങ്ങള്‍ ദേവസ്വം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ദര്‍ശന ക്രമീകരണ സമയങ്ങള്‍ പിന്നീടറിയിക്കുമെന്നാണ് പറയുന്നത്.
2015ല്‍ ടി.വി. ചന്ദ്രമോഹന്‍ ചെയര്‍മാനായുള്ള ഭരണസമിതിയുടെ കാലത്താണ് ഒടുവില്‍ മണിക്കിണര്‍ വറ്റിച്ച് വൃത്തിയാക്കിയത്. ഇത്തവണ മണിക്കിണറിന് സമീപം മഴവെള്ള സംഭരണി നിര്‍മിക്കാന്‍ നീക്കമുണ്ട്.
ഇതിലെ വെള്ളം ശുചീകരിച്ച് മണിക്കിണറിലെത്തിക്കാനാണ് പുതിയ തീരുമാനമെന്നാണ് വിവരം. ക്ഷേത്രത്തിലെ അഭിഷേകത്തിനും നിവേദ്യത്തിനും മണിക്കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ ഇനി മഴവെള്ളസംഭരണിയെക്കൂടി ആശ്രയിക്കേണ്ടി വന്നേക്കും.