video
play-sharp-fill

വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല, അയാള്‍ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും; ആന്റണി വര്‍ഗീസിനെതിരെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല, അയാള്‍ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും; ആന്റണി വര്‍ഗീസിനെതിരെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

Spread the love

സ്വന്തം ലേഖകൻ

നിരവധി ആരാധകരുള്ള താരമാണ് ആന്റണി വര്‍ഗീസ് എന്ന പെപെ. ഇപ്പോഴിതാ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്അര്‍ഹതയില്ലാത്തവര്‍ മലയാള സിനിമയില്‍ ഉണ്ടെന്ന ആരോപണമാണ് ജൂഡ് ആന്റണി ഉന്നയിച്ചിരിക്കുന്നത്. ആന്റണി വര്‍ഗീസിന്റെ പേര് ഉന്നയിച്ചായിരുന്നു വിമര്‍ശനം.സിനിമയില്‍ അഭിനയിക്കാമെന്ന കരാറില്‍ ആന്റണി തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയെന്നും അത് ഉപയോഗിച്ച്‌ സഹോദരിയുടെ വിവാഹം നടത്തിയെന്നും ജൂഡ് പറയുന്നു. ഇതിന് ശേഷം ആന്റണി സിനിമയില്‍ നിന്ന് പിന്മാറിയെന്നും ജൂഡ് ആന്റണി ആരോപിക്കുന്നു.

വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്ന് ജൂഡ് ആന്റണി പറയുന്നു. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തന്‍ ഉണ്ട്, ആന്റണി വര്‍ഗീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയാള്‍ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും. താന്‍ നിര്‍മ്മിക്കാന്‍ കരുതിയിരുന്ന ഒരു സിനിമയുണ്ട്. തന്റെ അസോസിയേറ്റ് ആയിരുന്ന നിധീഷ് സംവിധാനം ചെയ്യുന്നതാണ്. തന്റെ സിനിമ ചെയ്യാന്‍ വന്ന അരവിന്ദ് എന്ന ഒരു നിര്‍മ്മാതാവിനടുത്തുനിന്ന് പത്ത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി. ഈ പണം ഉപയോഗിച്ച്‌ ആന്റണി സഹോദരിയുടെ വിവാഹം നടത്തി.

ഇതിന് ശേഷം സിനിമ തുടങ്ങുന്നതിന് പതിനെട്ട് ദിവസം മുന്‍പ് പിന്മാറിയെന്നും ജൂഡ് ആരോപിക്കുന്നു. ഇതെല്ലാം ചെയ്തിട്ട് ‘ആരവം’ എന്നൊരു സിനിമ ആന്റണി ചെയ്തു. ഇപ്പോള്‍ ‘ആര്‍ ഡി എക്‌സ്’ ചെയ്യുന്ന നിഹാസിന്റെ ആദ്യ സിനിമയാണ് അത്. ആ സിനിമ പിന്നീട് വേണ്ടെന്നുവച്ചു, ശാപമാണ് അതൊക്കെ.ഇതുപോലെ യോഗ്യതയില്ലാത്ത ഒരുപാടുപേര്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. പെല്ലിശ്ശേരിയില്ലെങ്കില്‍ ആന്റണിക്ക് ജീവിക്കാനുള്ള വകുപ്പ് പോലും ലഭിക്കില്ല. നിധീഷിന്റെ സിനിമ പൂര്‍ത്തിയായി. ബേസിലിനെ വച്ച്‌ അത് പൂര്‍ത്തിയാക്കാനായി. ബേസില്‍ മികച്ച അഭിനേതാവാണ്. സിനിമ പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയായിരുന്നു താനെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.

Tags :