
സ്വന്തം ലേഖകൻ
തിരൂര്‍ : സംസ്ഥാനത്തെ അഴിമതികളുമായി ബന്ധപ്പെട്ട് സുപ്രധാന രേഖ ഇന്ന് പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
കാമറയും കെ. ഫോണ്‍ അഴിമതിയും കൂടാതെ പ്രധാനപ്പെട്ട നാല് അഴിമതികള്‍ കൂടി പുറത്തുവരാന്‍ പോവുകയാണ്. രേഖകളുടെ പിന്‍ബലത്തോടെയാണ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചത്. സ്വര്‍ണകടത്ത്, ലൈഫ് മിഷന്‍ ഇടപാടില്‍ അഴിമതി നടത്തിയതും മുഖ്യമന്ത്രിയുടെ ഓഫിസാണ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിക്ക് ഇപ്പോഴത്തെ അഴിമതികളില്‍ പങ്കില്ലെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തിരൂരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
4,500 കോടിയുടെ നികുതിക്കൊള്ളയാണ് ബജറ്റിലൂടെ സര്‍ക്കാര്‍ കൊണ്ടുവന്നത്. നരേന്ദ്രമോദിക്കാണ് പിണറായി പഠിക്കുന്നത്. ഏകാധിപത്യം ഏറ്റവും മൂര്‍ധനാവസ്ഥയിലാണ്. ബി.ജെ.പി നേതാക്കള്‍ക്ക് പങ്കുള്ള കുഴല്‍പണകേസ് ഒത്തുതീര്‍പ്പാക്കിയത് ഒത്തുതീര്‍പ്പ് രാഷ്ട്രീയം നിലനില്‍ക്കുന്നതിനാലാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു