
ആ വേദന, കണ്ണീര്‍..അവരിതൊന്നും അര്‍ഹിക്കുന്നില്ല’ -ഉഷയെ പിന്തുണച്ച് ഖുശ്ബു; നടിയെ ട്രോളി സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ലൈംഗികാതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ വിമര്‍ശിച്ച പി.ടി ഉഷഉഷക്ക് പിന്തുണയുമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍. സമരം നടത്തുന്ന താരങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഉഷയെ പ്രതിഷേധക്കാര്‍ തടഞ്ഞതിനെതിരെ ഖുശ്ബു ട്വീറ്റുമായി രംഗത്തെത്തി. പ്രതിഷേധക്കാരില്‍ ചിലര്‍ തടഞ്ഞപ്പോഴുള്ള ‘ഉഷയുടെ വേദന, അവരുടെ കണ്ണീര്‍..അവര്‍ ഇതൊന്നും അര്‍ഹിക്കുന്നേയില്ല’ എന്നു പറഞ്ഞാണ് ഖുശ്ബുവിന്റെ ട്വീറ്റ് തുടങ്ങുന്നത്. എന്നാല്‍, ഖുശ്ബുവിന്റെ ട്വീറ്റിനടിയില്‍ അവരുടെ അഭിപ്രായ പ്രകടനത്തിനെതിരെ കടുത്ത രീതിയിലാണ് ആളുകള്‍ വിവിധ ഭാഷകളില്‍ പ്രതിഷേധമുയര്‍ത്തുന്നത്. പീഡകനെതിരെ ഒരക്ഷരം ഉരിയാടാതെയും നീതി കിട്ടാത്തതില്‍ പ്രതിഷേധിക്കുന്ന താരങ്ങളോട് ഒരിറ്റു ഐക്യദാര്‍ഢ്യം കാട്ടാതെയുമുള്ള ഖുശ്ബുവിന്റെ നിലപാടിനെതിരെ ട്രോളുകളും നിറയുന്നു. ഉഷക്കെതിരെയും കമന്റില്‍ പരാമര്‍ശങ്ങളേറെയാണ്.
അവരുടെ വേദന, അവരുടെ കണ്ണീര്‍..അവര്‍ ഇതൊന്നും അര്‍ഹിക്കുന്നേയില്ല. ഒരു ചാമ്ബ്യന് ഒരു ബദല്‍ അഭിപ്രായം ഉണ്ടായിക്കൂടേ? കായികരംഗത്ത് സാങ്കേതികവിദ്യ ഒട്ടും വികാസം പ്രാപിക്കാതിരുന്ന, സര്‍ക്കാര്‍ സഹായം തീരെ കുറവായിരുന്ന കാലത്ത് രാജ്യത്തിനുവേണ്ടി നിരവധി നേട്ടങ്ങള്‍ കൊയ്തയാളാണ് അവര്‍. അവരെ തടഞ്ഞുനിര്‍ത്തി അവഹേളിക്കുന്നത് അപലപനീയമാണ്. നിങ്ങളുടെ ചെയ്തികള്‍ ശക്തമായി നിങ്ങള്‍ക്കെതിരെ തിരിച്ചടിക്കും. ഉടന്‍ തന്നെ’ -ഇതായിരുന്നു ഉഷയെ പിന്തുണച്ച് ഖുശ്ബുവിന്റെ ട്വീറ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങള്‍ പിറ്റി ഉഷയുടെ കണ്ണീരു കാണുന്നു. അതേസമയം, ഗുസ്തി താരങ്ങളുടേത് കാണുന്നുമില്ല. ആദ്യം നിങ്ങളുടെ കണ്ണുകള്‍ പരിശോധിക്കൂ. എന്നിട്ട് ഈ സെലക്ടീവ് പ്രതികരണം നിര്‍ത്തൂ. നിലവാരം കുറഞ്ഞ ഒരു ബി.ജെ.പി പ്രവര്‍ത്തകയെന്നതിനപ്പുറത്തേക്ക് എല്ലാവരേയും ഒരേപോലെ കാണുന്ന ഒരു വ്യക്തിയായി നിങ്ങള്‍ മാറണമെന്നാണ് ഈ ട്വീറ്റ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഏകപക്ഷീയത ഈ ട്വീറ്റില്‍ മണക്കുന്നുണ്ട്’ -ഒരാള്‍ കുറിച്ചു. സ്ത്രീയായിട്ടും ഒരു പീഡന വീരനെ പിന്തുണക്കുന്ന നിങ്ങള്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയാണോ എന്ന് മറ്റൊരാള്‍ ചോദിക്കുന്നു. ട്വീറ്റിനു താഴെ തമിഴിലും നിരവധി കമന്റുകള്‍ ഖുശ്ബുവിനെതിരെ നിറയുന്നുണ്ട്.
ലൈംഗിക പീഡന പരാതികള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷനില്‍ കമ്മിറ്റിയുണ്ട്. താരങ്ങളുടെ കമീഷനുമുണ്ട്. പരാതിയുമായി അസോസിയേഷനെ സമീപിക്കുന്നതിനു പകരം അവര്‍ വീണ്ടും തെരുവിലിറങ്ങുകയാണ് ചെയ്തത്. അത് കായികരംഗത്തിനു നല്ലതല്ല. ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കും. ഇത്തരം നെഗറ്റീവ് പ്രചാരണം രാജ്യത്തിനു നല്ലതല്ല. ഗുസ്തി താരങ്ങള്‍ക്കും ഇന്ത്യയെ പ്രതിനിധാനം ചെയ്ത മറ്റെല്ലാ താരങ്ങള്‍ക്കുമൊപ്പമാണ് അസോസിയേഷന്‍. പക്ഷേ, അത് നിയമാനുസൃതമായി മാത്രമാണ്. തെരുവില്‍ ധര്‍ണയിരുന്ന് താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടുന്നത് എന്നെ നിരാശപ്പെടുത്തുന്നു’ – ഇതായിരുന്നു താരങ്ങള്‍ക്കെതിരെ ഉഷയുടെ വിവാദ പരാമര്‍ശം. താരങ്ങള്‍ കുറച്ചൊക്കെ അച്ചടക്കം പാലിക്കേണ്ടതുണ്ട് എന്നും ‘പയ്യോളി എക്സ്പ്രസ്’ പറഞ്ഞിരുന്നു.