
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവാഹം വാഗ്ദാനം നൽകി പണം തട്ടിയ യുവതി അറസ്റ്റിൽ. ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ അശ്വതി അച്ചുവാണ് തിരുവനന്തപുരത്ത് പൊലീസിന്‍റെ പിടിയിലായത്. പൂവാർ സ്വദേശിയായ 68 കാരനിൽ നിന്നാണ് അശ്വതി പണം തട്ടിയെടുത്തത്.
വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപ 68 കാരനിൽ നിന്ന് തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ മുൻപ് പൊലീസിനെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയ ആളാണ് ‘അശ്വതി അച്ചു’