video
play-sharp-fill

തൂക്കി കൊല്ലുന്നതിനു പകരം വിഷം കുത്തിവെച്ചോ ഷോക്കടിപ്പിച്ചോ, ഗ്യാസ് ചേമ്പറിലിട്ടോ, വെടിവെച്ചോ ശിക്ഷ നടപ്പാക്കണം; വധശിക്ഷയ്ക്ക് വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

തൂക്കി കൊല്ലുന്നതിനു പകരം വിഷം കുത്തിവെച്ചോ ഷോക്കടിപ്പിച്ചോ, ഗ്യാസ് ചേമ്പറിലിട്ടോ, വെടിവെച്ചോ ശിക്ഷ നടപ്പാക്കണം; വധശിക്ഷയ്ക്ക് വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുമ്പോൾ തൂക്കിക്കൊല്ലുന്നതിനു പകരം മറ്റ് മാർഗങ്ങളുടെ സാധ്യത തേടാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കവെ ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ ബി പാർഡിവാല എന്നിവർക്കു മുമ്പാകെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

തൂക്കി കൊല്ലുന്നതിനു പകരം വിഷം കുത്തിവെച്ചോ ഷോക്കടിപ്പിച്ചോ, ഗ്യാസ് ചേമ്പറിലിട്ടോ, വെടിവെച്ചോ വധശിക്ഷ നടപ്പാക്കണമെന്നാണ് ആവശ്യം. ഇത്തരം രീതികൾ അവലംബിക്കുകയാണെങ്കിൽ വേഗത്തിൽ മരണം ഉറപ്പാക്കാൻ കഴിയുമെന്നാണ് ഹർജിക്കാരന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വധശിക്ഷയ്ക്കു പകരം മറ്റ് മാർഗങ്ങൾ തേടുന്ന കാര്യം പരിശോധിക്കാൻ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി രൂപീകരിക്കാൻ ശിപാർശ നൽകിയതായി അറ്റോർണി ജനറൽ (എജി) സുപ്രീംകോടതിയെ അറിയിച്ചു.

തൂക്കിക്കൊല്ലുമ്പോൾ ഉണ്ടാകുന്ന വേദന, മരണപ്പെടാൻ എടുക്കുന്ന കാലതാമസം, അടക്കമുള്ളവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ സമിതിയിലെ അംഗങ്ങൾ ആരൊക്കെയെന്നതു സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് എ ജി ചൊവ്വാഴ്ച കോടതിയിൽ പറഞ്ഞു. എ ജിയുടെ സബ്മിഷൻ പരിഗണിച്ച് ജുലൈയിൽ അവധിക്ക് ശേഷം വിഷയം പരിഗണിക്കുമെന്ന് സ്‌പ്രേയിംകോടതി വ്യക്തമാക്കി.